Rose Water Benefit your skincare;’മുഖത്തെ കറുത്തപാടുകൾ എളുപ്പത്തിൽ മാറ്റാം’; റോസ് വാട്ടർ ഇങ്ങനെ ഉപയോഗിച്ചാൽ മതി

മുഖത്തെ കറുത്തപാടുകൾ എളുപ്പത്തിൽ മാറ്റാം.റോസ് വാട്ടറിന്റെ ഗുണങ്ങളും സവിശേഷതകളും അറിയാം. റോസ് വാട്ടറിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാൽ ചർമ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോൾ വരുന്ന ചുളിവുകൾ നീക്കം ചെയ്യാനും റോസ് വാട്ടർ സഹായിക്കും. (Rose Water Benefit your skincare)
സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് റോസ് വാട്ടർ. ചർമ്മത്തിന്റെ അധിക എണ്ണയെ നിയന്ത്രിക്കുകയും പിഎച്ച് ബാലൻസ് നിലനിർത്താനും സഹായിക്കുന്നു. ഇത് ഒരു മികച്ച ക്ലെൻസറും പ്രവർത്തിക്കുകയും അടഞ്ഞ സുഷിരങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എണ്ണയും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നതായി ത്വക്ക് രോഗ വിദഗ്ധൻ ഡോ. ദീപാലി ഭരദ്വാജ് പറഞ്ഞു.
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടർ സഹായകമാണ്. ഇതിനായി, റോസ് വാട്ടർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുക്കുക. തുടർന്ന് ഈ പഞ്ഞി കണ്ണിന് മുകളിൽ അൽപനേരം വയ്ക്കുക. ഇത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ അകറ്റുന്നു. ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ, പാടുകൾ, മുറിവുകൾ,എന്നിവ സുഖപ്പെടുത്താനും റോസ് വാട്ടർ സഹായിക്കുന്നു.മുഖക്കുരു, എക്സിമ എന്നിവയിൽ നിന്ന് മുക്തി നേടാനും റോസ് വാട്ടറിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായകമാണ്.
മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകൾ അകറ്റാനും റോസ് വാട്ടറിൽ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുഖം തുടച്ചെടുക്കാം. റോസ് വാട്ടറിൽ അൽപം നാരങ്ങാനീര് ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാൻ സഹായിക്കും.ചർമ്മത്തിലെ സുഷിരങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന വിയർപ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാനും റോസ് വാട്ടർ ഉപയോഗിക്കാം.
Story Highlights: Rose Water Benefit your skincare
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here