Advertisement

സ്വീപ്പറായി ജോലി തുടങ്ങി, ഇന്ന് എസ്ബിഐയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ; ഇത് ‘പ്രതീക്ഷ’യുടെ ജീവിതകഥ

August 2, 2022
Google News 8 minutes Read

ചിലർ നമുക്ക് പ്രതീക്ഷയാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇവർ കൊയ്യുന്ന വിജയങ്ങൾ നമുക്ക് നൽകുന്ന പ്രചോദനം വളരെ വലുതാണ്. ഇന്ന് പരിചയപ്പെടുത്തുന്നത് അങ്ങനെ ഒരാളെയാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയിലെ അസിസ്റ്റന്റ് മാനേജർ പ്രതീക്ഷാ ടോണ്ട്‌വാൾക്കർ. അവിടെ സ്വീപ്പറായി തന്റെ കരിയർ തുടങ്ങിയതാണ് പ്രതീക്ഷ. 37 വർഷത്തിന് ശേഷം അസിസ്റ്റന്റ് ജനറൽ മാനേജരായുള്ള തന്റെ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്.

1964-ൽ പൂനെയിലെ നിർധന കുടുംബത്തിലാണ് പ്രത്യക്ഷ ജനിച്ചത്. തന്റെ 16-ാം വയസ്സിലെ വിവാഹത്തെ തുടർന്ന് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നു. ഭർത്താവ് സദാശിവ് കാഡു മുംബൈയിലെ എസ്ബിഐയിൽ ബുക്ക് ബൈൻഡറായി ജോലി ചെയ്യുകയായിരുന്നു. വിവാഹത്തിന് ഒരു വർഷത്തിന് ശേഷം ദമ്പതികൾക്ക് ആദ്യത്തെ മകനും ജനിച്ചു. ഒരിക്കൽ ഗ്രാമത്തിലേക്കുള്ള യാത്രയിൽ അപകടത്തിൽ പെട്ട് കാഡു മരണപെട്ടുകയായിരുന്നു. ഇതോടെ ഇരുപതാം വയസിൽ മകനെയും തന്നെയും സംരക്ഷിക്കാൻ ഒരു ജോലി കൂടിയേ തീരുള്ളൂ എന്ന് പ്രതീക്ഷ മനസിലാക്കി.

“എനിക്ക് ഒരു ജോലി വേണമായിരുന്നു. എന്നാൽ എനിക്ക് അതിനുള്ള വിദ്യാഭ്യാസ യോഗ്യതയില്ല. അതിനാൽ, എനിക്ക് അതിജീവിക്കാൻ ഒരു ജോലി വേണമെന്നും തന്നെ സഹായിക്കണമെന്നും പ്രതീക്ഷബാങ്ക് ജീവനക്കാരോട് ആവശ്യപ്പെട്ടു. അങ്ങനെ അവർ ബാങ്കിൽ തൂപ്പുകാരിയായി ജോലി നൽകി. അവരുടെ ജോലി പരിസരം തൂത്തുവാരൽ, കുളിമുറി വൃത്തിയാക്കൽ, ഫർണിച്ചറുകൾ വൃത്തിയാക്കൽ തുടങ്ങിയവയായിരുന്നു. ഒരു മാസം 60-65 രൂപയാണ് ഇതിലൂടെ പ്രതീക്ഷ സമ്പാദിച്ചത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

മറ്റു ജോലികളും മകനെ പരിപാലിക്കലും എല്ലാമായി അവർ ജീവിതത്തോട് തോൽക്കാതെ പൊരുതി. നല്ല ജീവിതത്തിന് നാലൊരു ജോലിയും ശമ്പളവും വേണമെന്ന തിരിച്ചറിവും പ്രതീക്ഷയിൽ ഉണ്ടായി. അവർ സ്വപ്നത്തിനായി പ്രവർത്തിക്കാൻ തുടങ്ങി. സുഹൃത്തുക്കളും ബന്ധുക്കളും അവളെ പുസ്തകങ്ങൾ വാങ്ങാൻ സഹായിച്ചു. ദിവസക്കൂലിക്കാരിയായ അവൾ പത്താം ക്ലാസ് പരീക്ഷയിൽ വിജയിക്കാൻ വിശ്രമമില്ലാതെ പഠിക്കാൻ തുടങ്ങി. പിന്നീടൊരിക്കലും പ്രതീക്ഷ തിരിഞ്ഞുനോക്കിയില്ല.

ബാങ്കിംഗ് പരീക്ഷ എഴുതണമെന്ന ആധ്രഹം ഉണ്ടായിരുന്നെങ്കിലും അതിന് പ്ലസ്‌ടു എന്ന മിനിമം യോഗ്യത ആവശ്യമാണ്. അതിനായി പ്രതീക്ഷ മുംബൈയിലെ വിക്രോളിയിലെ ഒരു നൈറ്റ് കോളേജിൽ ചേർന്നു. 12-ാം ക്ലാസ് പരീക്ഷ പാസായി. 1995-ൽ മറ്റൊരു നൈറ്റ് കോളേജിൽ സൈക്കോളജിയിൽ മേജർ നേടി.1993-ൽ, ബാങ്കിംഗ് പരീക്ഷ എഴുതാൻ പ്രോത്സാഹിപ്പിച്ച അതിന് തന്നെ സഹായിച്ച പ്രമോദ് ടോണ്ട്‌വാൾക്കറെ വിവാഹം കഴിക്കാൻ പ്രതീക്ഷ തീരുമാനിച്ചു. 2004-ൽ ട്രെയിനി ഓഫീസറായി തുടങ്ങിയ പ്രതീക്ഷ അവിടുന്ന് അങ്ങോട്ട് ജീവിതത്തിലും കരിയറിലും ഉയർന്നു. അടുത്ത 18 വർഷത്തേക്ക് പ്രതീക്ഷ നിരവധി സ്ഥാനങ്ങളിലൂടെ ഉയർന്നു. ഒടുവിൽ ജൂണിൽ എസ്ബിഐയുടെ അസിസ്റ്റന്റ് ജനറൽ മാനേജരായി നിയമിതയായി.

Story Highlights: Sweeper to SBI’s Assistant General Manager and everything in between

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here