‘പുണ്യമായ നദിയെ മലിനമാക്കുന്നു’: ഗംഗാ നദിയയ്‌ക്ക് സമീപം കശാപ്പ് ശാലകൾ പാടില്ല; ഉത്തരാഖണ്ഡ് ഹൈക്കോടതി

ഗംഗാ നദിയയ്‌ക്ക് സമീപം കശാപ്പ് ശാലകൾ പാടില്ല അത് പുണ്യമായ നദിയെ മലിനമാക്കുന്നെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. നദിയുടെ 500 മീറ്റർ ചുറ്റളവിൽ മാംസ വിൽപ്പന ശാലകൾ നിരോധിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. ഹിന്ദുക്കൾ പവിത്രമായി കണക്കാക്കുന്ന ഗംഗയ്‌ക്ക് സമീപം മാംസം വിൽക്കുന്നത് നിരോധിച്ച ഉത്തരകാശി ജില്ലാ പഞ്ചായത്തിന്റെ തീരുമാനം ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവച്ചു.(Uttarakhand government shuts down illegal meat shops along Ganga)
2016 ഫെബ്രുവരി 27 നാണ് ഗംഗാതീരത്ത് നിന്ന് 105 മീറ്റർ അകലെയുള്ള ഖുറേഷിയുടെ മാംസക്കട 7 ദിവസത്തിനകം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു.എന്നാൽ ഉത്തരകാശി ജില്ലാ പഞ്ചായത്ത് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് നവിദ് ഖുറേഷി കോടതിയെ സമീപിച്ചു.
തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് വിസമ്മതിച്ചതിൽ ഒരു തെറ്റുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നിയമങ്ങൾ രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിനും തദ്ദേശ സ്ഥാപനങ്ങൾക്കും അധികാരമുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഖുറേഷിയുടെ ഹർജി തള്ളിയത്.
Story Highlights: Uttarakhand government shuts down illegal meat shops along Ganga
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here