ട്വന്റിഫോര്‍ ഇംപാക്ട്: ദേവസ്വം ബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കളക്ടര്‍ മരവിച്ച സംഭവത്തില്‍ ഇടപെട്ട് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് റവന്യൂ മന്ത്രിയുമായി കെ രാജനുമായി കൂടിക്കാഴ്ച നടത്തി. ജപ്തി ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ദേവസ്വം ബോര്‍ഡിന് വിട്ടുനല്‍കാന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം സര്‍ക്കാര്‍ തീരുമാനിച്ചു. പാട്ടക്കുടിശിക അടയ്ക്കാന്‍ ദേവസ്വം ബോര്‍ഡിന് സാവകാശം നല്‍കാനും തീരുമാനമായി. (24 impact government intervention in Devaswom Board’s frozen bank accounts)
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊല്ലം കരുനാഗപ്പള്ളി ശാഖയിലെ അക്കൗണ്ടുകളാണ് ജപ്തി ചെയ്തത്. ഇന്നലെ ഇതുസംബന്ധിച്ച വാര്‍ത്ത ട്വന്റിഫോര്‍ പുറത്തുവിട്ടിരുന്നു. കൊല്ലം ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടുകളാണ് ജില്ലാ കളക്ടര്‍ ഇടപെട്ട് മരവിപ്പിച്ചത്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിന്റെ 21 കോടി പാട്ടത്തുക അടയ്ക്കാത്തതിനാലാണ് നടപടി. പാട്ടത്തുക വിഷയത്തില്‍ അപ്പീല്‍ പോകാനുള്ള ബോര്‍ഡ് നിര്‍ദേശം ലോ ഓഫിസര്‍ അവഗണിച്ചു. അക്കൗണ്ട് മരവിപ്പിച്ചതോടെ വിവിധ ഗ്രൂപ്പുകളിലെ ജീവനക്കാരുടെ ശമ്പളവും മുടങ്ങിയിരുന്നു.
Story Highlights: 24 impact government intervention in Devaswom Board’s frozen bank accounts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here