Advertisement

ചുണ്ണാമ്പ് കല്ലിൽ തീർത്ത പടവുകൾ; മഴവിൽ നിറമാർന്ന അതിമനോഹര കാഴ്ച്ച….

August 3, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രകൾ സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണ്. പുതിയ പാഠങ്ങളും. യാത്ര ചെയ്യാൻ ഇഷ്ടമുള്ള നിരവധി പേർ ചുറ്റുമുണ്ട്. സോഷ്യൽ മീഡിയയിലൂടെയും ഇതുവരെ കാണാത്ത സ്ഥലങ്ങളെ കുറിച്ച് നമ്മൾ അടുത്തറിഞ്ഞിട്ടുണ്ട്. യാത്ര ചെയ്യാനിഷ്ടമുള്ളവർക്ക് പുത്തൻ സ്ഥലങ്ങളും അവയുടെ മനോഹരമായ ദൃശ്യങ്ങളുമെല്ലാം എത്തിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു ഇൻസ്റ്റാഗ്രാം. അടുത്തിടെയായി ധാരാളം സ്ഥലങ്ങൾ ഇങ്ങനെ ശ്രദ്ധേയമാകരുണ്ട്. അതിലൊന്നാണ് ബട്ടു ഗുഹകളിലേക്കുള്ള മനോഹരമായ മഴവിൽ പടവുകൾ. മലേഷ്യയിലെ പ്രശസ്തമായ ബട്ടു ഗുഹകളിലേക്കുള്ള 272 പടികൾ ഒരു മഴവില്ല് പോലെ രൂപാന്തരം പ്രാപിച്ചപ്പോൾ ഇവിടേക്ക് ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് ആളുകളാണ്.

ഈ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് യഥാർത്ഥത്തിൽ ഒരു ചുണ്ണാമ്പുകല്ലിൽ തീർത്ത പടികളാണ്. ഗുഹയ്ക്കുള്ളിൽ ഒരു ഹിന്ദു ക്ഷേത്രവും പ്രാർത്ഥനാലയവും ഉണ്ട്. മുകളിൽ എത്തുന്നതിന് മുമ്പ് സന്ദർശകർ 272 പടികൾ കയറേണ്ടതുണ്ട്. 272 പടികൾ നവീകരണത്തിന്റെ ഭാഗമായാണ് മഴവിൽ നിറങ്ങളിൽ എത്തിയത്. മുൻപ് അവ ചുവപ്പ്, ചാര നിറങ്ങളിലായിരുന്നു. ഇപ്പോൾ ഒരു മഴവില്ല് പോലെ അതിമനോഹരമായി മാറിയിരിക്കുന്നു.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

പൈതൃക പട്ടികയിൽ ഇടംനേടിയ സ്ഥലം കൂടിയാണ് ബട്ടു ഗുഹകൾ. വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനും ഭക്തർക്ക് കൂടുതൽ സുഖപ്രദമായ അനുഭവം നൽകാനുമാണ് മഴവില്ലിന്റെ നിറത്തിലുള്ള പടവുകൾ എന്ന് ക്ഷേത്രം അധികൃതർ അവകാശപ്പെടുന്നു. മറ്റുതരത്തിലുള്ള വിലയിരുത്തലുകൾ ഈ മഴവില്ല് നിറം മാറ്റത്തിന് പിന്നിലുണ്ടെന്ന് പല റിപ്പോർട്ടുകളും പ്രചരിച്ചപ്പോൾ ആണ് ക്ഷേത്രം അധികൃതർ രംഗത്ത് എത്തിയത്. ഇങ്ങനെയുള്ള ചർച്ചകൾ പ്രചരിച്ചാൽ പൈതൃക രജിസ്ട്രാറിൽ നിന്ന് മാറ്റാൻ സാധ്യത ഉണ്ടെന്നാണ് സൂചന.

ബട്ടു ഗുഹകൾ ഇതിനകം തന്നെ സഞ്ചാരികളുടെ പ്രിയം നേടിയ ഇടമാണ്. ക്വാലാലംപൂരിൽ നിന്ന് 20 മിനിറ്റ് യാത്ര ചെയ്താൽ, സെലാൻഗോർ മേഖലയിലെ ഒരു ചുണ്ണാമ്പുകല്ലിനുള്ളിലാണ് ഗുഹകളും ഗുഹാക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്.ഇവിടെ മൂന്ന് പ്രധാന ഗുഹകളും കുറച്ച് ചെറിയ ഗുഹകളും അടങ്ങിയിരിക്കുന്നു.

Story Highlights: batu caves rainbow steps

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement