നാളെ അവധിയാണ്, വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ; കുട്ടികളോട് ആലപ്പുഴ കളക്‌ടർ

കനത്ത മഴയെത്തുടർന്ന് ആലപ്പുഴയിലും കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിൽ കളക്‌ടറായി ചുമതലേറ്റ വി.ആർ കൃഷ്‌ണ തേജ തന്റെ ആദ്യ ഉത്തരവ് തന്നെ പ്രിയപ്പെട്ട കുട്ടികളുടെ സുരക്ഷയ്‌ക്കായാണ് നൽകിയത്. കുട്ടികൾക്കായി ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ജില്ലാ കളക്‌ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വി.ആർ കൃഷ്‌ണ തേജ ആലപ്പുഴ ജില്ലാ കളക്‌ടറായി നിയമിതനായത്. ഇന്നാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തത്.
ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയ കുട്ടികളെ,
ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം.
അച്ഛൻ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ…
Story Highlights: ‘don’t you go diving or baiting’; Alappuzha Collector to children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here