Advertisement

തീകൊള്ളി കൊണ്ട് തലചൊറിയരുത്; അമേരിക്കയ്ക്ക് താക്കീതുമായി ചൈന

August 3, 2022
2 minutes Read

യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിനെതിരെ താക്കീതുമായി ചൈന. തീകൊള്ളി കൊണ്ട് തലചൊറിയരുതെന്നാണ് അമേരിയ്ക്ക് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രകോപനം തുടര്‍ന്നാല്‍ തങ്ങള്‍ തിരിച്ചടിക്കുമെന്നും ചൈന നിലപാട് കടുപ്പിക്കുന്നുണ്ട്. നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം പ്രഹസനമാണെന്ന് ചൈന ആക്ഷേപിച്ചു. (Nancy Pelosi Taiwan Visit China Vows Action Against ‘Offenders’)

നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ തായ്‌വാനെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ ചൈന ഏര്‍പ്പെടുത്തിയിട്ടുണ്ട്. തായ്‌വാന്‍ അതിര്‍ത്തിയില്‍ നാളെ മുതല്‍ സൈനിക അഭ്യാസം നടത്തുമെന്ന് ചൈന പറഞ്ഞു. ഇത് ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് ചൈന വ്യക്തമാക്കുന്നത്. സൈനിക അഭ്യാസത്തിന്റേയും സാമ്പത്തിക ഉപരോധങ്ങളുടേയും പശ്ചാത്തലത്തില്‍ ജപ്പാനോടും ഫിലിപൈന്‍സിനോടും ഇതര വ്യോമപാതയ്ക്കായി നയതന്ത്രനീക്കം ശക്തമാക്കാനും തായ്‌വാന്‍ ആരംഭിച്ചിട്ടുണ്ട്.

ചൈനയുടെ നിരന്തര ഭീഷണി നേരിടുന്ന തായ്‌വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നല്‍കുന്നതിനാണ് തന്റെ സന്ദര്‍ശനമെന്ന് നാന്‍സി പെലോസി പറഞ്ഞു. പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ നയതന്ത്ര പ്രതിഷേധം കടുപ്പിക്കുമെന്നാണ് ചൈന ആവര്‍ത്തിക്കുന്നത്. അമേരിക്കന്‍ അംബാസിഡറെ ചൈന വിളിച്ചുവരുത്തി.

തായ്‌വാന്‍ വിഷയം പൂര്‍ണമായി ചൈനയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ വിധി പറയാന്‍ മറ്റൊരു രാജ്യം ശ്രമിക്കുന്നത് അന്താരാഷ്ട്ര തത്വങ്ങളുടെ ലംഘനമാണെന്നാണ് ചൈനയുടെ ആരോപണം. ചൈനയ്‌ക്കെതിരെ കളിക്കാന്‍ തായ്‌വാന്‍ ചീട്ട് അമേരിക്ക പുറത്തെടുക്കരുതെന്നും ചൈന മുന്നറിയിപ്പ് നല്‍കി.

Story Highlights: Nancy Pelosi Taiwan Visit China Vows Action Against ‘Offenders’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top