‘ആളുകള്‍ ഫ്‌ളഡ് ടൂറിസം മനോഭാവം മാറ്റണം’; മഴയും കാറ്റും ശക്തിപ്രാപിക്കുകയാണെന്ന് കെ രാജന്‍

അഞ്ചാം തിയതിയോടെ മഴ കര്‍ണാടകയിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സംസ്ഥാനത്ത് മഴയും കാറ്റും നിലവില്‍ ശക്തിപ്രാപിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. അതിതീവ്ര മഴയില്‍ നിന്ന് ഇപ്പോഴും പിന്നോട്ട് പോയിട്ടില്ല. എന്നിരിക്കിലും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ രാജന്‍ വിലയിരുത്തി. ജാഗ്രത തുടരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെള്ളപ്പൊക്ക ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. (people should avoid flood tourism attitude says minister k rajan)
കേരളത്തിലെ ഡാമുകള്‍ പൊതുവേ സുരക്ഷിതമാണെന്ന് മന്ത്രി അറിയിച്ചു. റൂള്‍ കര്‍വ് അനുസരിച്ചു വെള്ളം ഒഴിക്കിവിടുകയാണ്. അതിതീവ്ര മഴമുന്നറിയിപ്പില്‍ മാറ്റമില്ല. വെള്ളപ്പൊക്കം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ ഫ്‌ളഡ് ടൂറിസം മനോഭാവം ഒഴിവാക്കണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. വെള്ളം കാണുന്നതിനായി ആളുകള്‍ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി വിശദീകരിച്ചു.
Read Also: കെ എം ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് മൂന്നാണ്ട്; നീതിതേടി കുടുംബം
ശബരിമലയിലെ തീര്‍ത്ഥാടനം സുരക്ഷിതമാക്കാന്‍ എല്ലാ വകുപ്പുകളെയും സജ്ജമാക്കിയതായി മന്ത്രി കെ രാജന്‍ അറിയിച്ചു. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ പോലും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. എന്‍ഡിആര്‍എഫ് ആവശ്യമായ ജില്ലകളില്‍ തയാറാണ്. കുട്ടനാട്ടില്‍ പേടിക്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: people should avoid flood tourism attitude says minister k rajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here