പോക്സോ കേസിൽ അധ്യാപകന് 79 വർഷം തടവ് ലഭിച്ച കേസ്; പ്രതിപ്പട്ടികയിലുണ്ടായിരുന്ന 2 അധ്യാപികമാരെ കോടതി വെറുതെവിട്ടു

വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകന് 79 വർഷം തടവ് ലഭിച്ച കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 2 അധ്യാപികമാരെ കോടതി വെറുതെവിട്ടു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ചവിവരം മറച്ചുവെച്ചന്ന കുറ്റത്തിന് പ്രതിചേർക്കപ്പെട്ട അധ്യാപികമാരെയാണ് കോടതി വെറുതെവിട്ടത്.
കേസിലെ ഒന്നാംപ്രതിയായ അധ്യാപകനെ 79 വർഷം തടവിനാണ് കോടതി ശിക്ഷിച്ചത്. പോക്സോ കേസിൽ ഇത്രയധികം വർഷം തടവ് ലഭിക്കുന്നത് അപൂർവമാണ്. കണ്ണൂർ തളിപ്പറമ്പ് പെരിങ്ങോം സ്വദേശി പി.ഇ ഗോവിന്ദൻ നമ്പൂതിരിക്കാണ് പോക്സോ അതിവേഗ കോടതി കടുത്ത ശിക്ഷ വിധിച്ചത്. 5 വിദ്യാർഥിനികളെ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ഉത്തരവ്.
Read Also: എൻ.ജി.ഒ ജീവനക്കാരിയെ പീഡിപ്പിച്ചു; പൊലീസുകാരൻ ഉൾപ്പെടെ 4 പേർക്കെതിരെ കേസ്
തടവ് അനുഭവിക്കുന്നതിന് പുറമേ 2.70 ലക്ഷം രൂപ പിഴയും അടയ്ക്കണം. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെതാണ് ശിക്ഷാവിധി. 2013-14 കാലയളവിൽ യുപി സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്നാണ് പി.ഇ ഗോവിന്ദൻ നമ്പൂതിരിക്കെതിരായ കേസ്.
Story Highlights: POCSO CASE; Court acquitted 2 teachers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here