5 യു.പി സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകന് 79 വർഷം തടവ്

പോക്സോ കേസിൽ അധ്യാപകന് 79 വർഷം തടവ്. കണ്ണൂർ തളിപ്പറമ്പ് പെരിങ്ങോം സ്വദേശി പി.ഇ ഗോവിന്ദൻ നമ്പൂതിരിക്കാണ് പോക്സോ അതിവേഗ കോടതി കടുത്ത ശിക്ഷ വിധിച്ചത്.
Read Also: കണ്ണൂർ സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ
5 വിദ്യാർഥിനികളെ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ഉത്തരവ്. തടവ് അനുഭവിക്കുന്നതിന് പുറമേ 2.70 ലക്ഷം രൂപ പിഴയും അടയ്ക്കണം. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെതാണ് ശിക്ഷാവിധി. 2013-14 കാലയളവിൽ യുപി സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്നാണ് പി.ഇ ഗോവിന്ദൻ നമ്പൂതിരിക്കെതിരായ കേസ്.
Story Highlights: Teacher who molested 5 UP school students jailed for 79 years
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here