കണ്ണൂർ സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതി തൂങ്ങി മരിച്ച നിലയിൽ. പോക്സോ കേസ് പ്രതിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് മാനന്തവാടി സ്വദേശി ബിജുവാണ് (35) മരിച്ചത്. പോക്‌സോ കേസിൽ റിമാൻഡിൽ കഴിയവേയാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ( POCSO case accused hanged dead in Kannur Central Jail )
ജയിലിലെ ഐസൊലേഷൻ വാർഡിന് സമീപത്തെ മതിൽ കമ്പിയിലാണ് ഇയാൾ തൂങ്ങിയത്. പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജുവിനെ ഫെബ്രുവരി 10നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
Read Also: ജയിലുകളിൽ കൊവിഡ് വ്യാപനം; പൂജപ്പുര സെൻട്രൽ ജയിലിൽ 239 തടവുകാർക്ക് കൊവിഡ്
വിയ്യൂർ സെൻട്രൽ ജയിലിലും രണ്ടാഴ്ച മുമ്പ് ഇതിന് സമാനമായ സംഭവമുണ്ടായിരുന്നു. തമിഴ്‌നാട് സ്വദേശി ഗോപിയെയാണ് (31) അന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണ കേസിൽ ആറ് മാസം തടവിന് ശിക്ഷിക്കപ്പെട്ടയാളായിരുന്നു ഗോപി. ഡി ബ്ലോക്കിലെ ഓഡിറ്റോറിയത്തിന് സമീപമുള്ള കമ്പിയിലാണ് ഗോപിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
Story Highlights: POCSO case accused hanged dead in Kannur Central Jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here