Advertisement

മുംബൈയിൽ നവജാതശിശുവിനെ വിൽക്കാൻ ശ്രമിച്ച 2 സ്ത്രീകൾ അറസ്റ്റിൽ

August 3, 2022
Google News 2 minutes Read

മുംബൈ സിയോണിൽ നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ അറസ്റ്റിൽ. 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ഇവർ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

പുണെ ദത്തെടുക്കൽ കേന്ദ്രത്തിലെ ജീവനക്കാരനാണ് വിവരം ആദ്യം ലഭിച്ചത്. തുടർന്ന് സ്ത്രീ-ശിശുക്ഷേമ അധികൃതർക്ക് വിവരം കൈമാറുകയായിരുന്നു. ഇക്കാര്യം മുംബൈ പൊലീസിനെ അറിയിക്കുകയും എസ്എസ് ബ്രാഞ്ച് പ്രതികൾക്കായി കെണിയൊരുക്കുകയും ചെയ്തു. ആവശ്യക്കാരെന്ന വ്യാജേനെ പൊലീസ് ഇവരെ സമീപിച്ചു.

കുട്ടിയെ നൽകാൻ 4.5 ലക്ഷം രൂപ ആവശ്യപ്പെട്ടു. അതിൽ 4 ലക്ഷം ശിശുവിന്റെ ബയോളജിക്കൽ മാതാപിതാക്കൾക്ക് നൽകണം, ബാക്കി തങ്ങളുടെ കമ്മീഷനാണെന്നും ഇവർ പറഞ്ഞു. കച്ചവടം ഉറപ്പിച്ചതോടെ ഗാന്ധി മാർക്കറ്റ് ഏരിയയിലെ ഒരു നഴ്സിംഗ് ഹോമിന് സമീപം എത്താൻ ആവശ്യപ്പെട്ടു. പദ്ധതി പ്രകാരം സ്ഥലത്തെത്തിയ പൊലീസ് ജൂലിയ ഫെർണാണ്ടസ് (35), ഷബാന ഷെയ്ഖ് (30) എന്നിവരെ പിടികൂടി.

മനുഷ്യക്കടത്ത്, ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. മുൻപും സമാനമായ കുറ്റകൃത്യങ്ങൾക്ക് ഫെർണാണ്ടസിനെ മാൻഖുർദ്, വഡാല പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Story Highlights: Two women arrested for attempting to sell newborn for Rs 4.5 lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here