വ്യാജ അക്കൗണ്ട് ഉണ്ടാക്കി 50 ലക്ഷം തട്ടി; അമ്പൂരി പഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

അമ്പൂരി പഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. പദ്ധതി വിഹിതത്തില്‍ നിന്ന് വ്യാജ അക്കൗണ്ട് ഉണ്ടാക്കി 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് നടപടി. പ്രഥമദൃഷ്ട്യ അഴിമതി കണ്ടെത്തിയെന്നും ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുടെ ഉത്തരവ്. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നായിരുന്നു നടപടി ( Suspension of Amburi Panchayat Village Extension Officer ).
തലസ്ഥാന ജില്ലയിലെ മലയോര പഞ്ചായത്തിലെ വി.ഇ.ഒ എസ്.ജി ദിനുവിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. കുടുംബശ്രീ ഫണ്ടില്‍ നിന്നും ഭവന നിര്‍മ്മാണ പദ്ധതിക്കുള്ള ഫണ്ടില്‍ നിന്നുമാണ് 50 ലക്ഷത്തിലേറെ രൂപ ഇയാള്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്വന്തമാക്കിയത്. തട്ടുപ്പിന്റെ വാര്‍ത്ത ട്വന്റിഫോറില്‍ പുറത്തുവന്നതിന് പിന്നാലെ ഗ്രാമവികസന കമ്മിഷണറേറ്റിന്റെ നിര്‍ദേശ പ്രകാരം ഉദ്യോഗസ്ഥര്‍ അമ്പൂരി പഞ്ചായത്തിലെത്തി അന്വേഷണം നടത്തി.
വാര്‍ത്ത ശരിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തിയതോടെയുമാണ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തത്. അതേസമയം, ഫീല്‍ഡ് തലത്തില്‍ വിശദമായ പരിശോധന നടത്തിയാലെ അഴിമതിയുടെ യഥാര്‍ത്ഥ വ്യപ്തി പുറത്തുവരൂ.
Story Highlights: 50 lakhs by creating a fake account; Suspension of Amburi Panchayat Village Extension Officer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here