Advertisement

സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട്‌

August 4, 2022
Google News 1 minute Read

സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട്‌ തുടരുന്നു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2377 അടിയായി. തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നു. ചിമ്മിനി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ശക്തമായ മഴയിൽ പുഴകളും തോടുകളും നിറയുന്നതിനാൽ തീരത്തുള്ളവർ ആശങ്കയിലാണ്.

ഇടുക്കിയിലെ പൊന്മുടി,ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കണ്ടള ഡാമുകളിലും പത്തനംതിട്ടയിലെ മൂഴിയാർ ഡാമിലുമാണ് റെഡ് അലേർട്ട്. ഇടുക്കി അണക്കെട്ടിൽ ആദ്യ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലേർട്ട് പരിധിയിലും മുകളിലാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിൽ നിലവിലെ റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ജലനിരപ്പ് ഉയരുന്നു.

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

ഡാമിൻറെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ നീരൊഴുക്കും വർദ്ധിച്ചിട്ടുണ്ട്. തമിഴ്നാട് 1800 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. ഇടുക്കിയിൽ മലങ്കര ഉൾപ്പെടെയുള്ള 5 ചെറു ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.

പറമ്പിക്കുളത്തു നിന്നുള്ള വെള്ളത്തിൻ്റെ അളവ് കൂടിയ സാഹചര്യത്തിലാണ് പെരിങ്ങൽക്കുത്ത് ഡാമിൻ്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നത്. ചാലക്കുടിപ്പുഴയുടെ തീരത്ത് വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്. പീച്ചി ഡാമിൻറെ ഷട്ടറുകളും തുറന്നിരിക്കുകയാണ്.

മഴ തുടരുന്ന സാഹചര്യത്തിൽ ചിമ്മിനി ഡാമിൻറെ ഷട്ടറുകളും കൂടുതൽ ഉയർത്തും. നിലവില്‍ കുറുമാലിപ്പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിന് മുകളിലാണ്. ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. പാലക്കാട് പോത്തുണ്ടി ഡാമിന്റെ ഷട്ടറുകൾ 33 സെ.മീറ്ററിൽ നിന്ന് 40 സെ.മീറ്ററായി ഉയർത്തി. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറും ഉയർത്തിയിരിക്കുകയാണ്.

Story Highlights: heavy rain red alert for 6 dams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here