Advertisement

കൂട്ടിക്കലിലുണ്ടായത് ഉരുൾപ്പൊട്ടലല്ല, മണ്ണിടിച്ചിൽ; തിരുത്തി ജില്ലാ ഭരണകൂടം

August 4, 2022
Google News 2 minutes Read
kootickal landslide district administration makes correction

കോട്ടയം കൂട്ടിക്കലിലുണ്ടായത് ഉരുൾപ്പൊട്ടലല്ല മണ്ണിടിച്ചിലാണെന്ന് ജില്ലാ ഭരണകൂടം. കൂട്ടിക്കലിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നാണ് പുതിയ അറിയിപ്പ്. ( kootickal landslide district administration makes correction )

നേരത്തെ ഉരുൾപ്പൊട്ടലെന്നായിരുന്നു പുറത്ത് വന്നിരുന്ന വാർത്തകൾ. മണ്ണിടിച്ചിലുണ്ടായത് ജനവസമേഖലയിലല്ലാത്തതിനാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.

ഇന്ന് പുലർച്ചെ മൂന്നേ മുക്കാലോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റാണ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിരിക്കുന്നത്.

കോട്ടയം മണിമലയാറിൽ ഇന്ന് ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇന്നലെ ജലനിരപ്പ് താഴ്ന്ന നിലയിലായിരുന്നു.

Story Highlights: kootickal landslide district administration makes correction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here