മഹാരാഷ്ട്രയിലെ ശിവസേനാ എംഎൽഎമാരുടെ അയോഗ്യത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മഹാരാഷ്ട്രയിലെ ശിവസേന ഇരു വിഭാഗങ്ങളിലെയും എംഎൽഎമാരുടെ അയോഗ്യത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ഭരണഘടന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ( sc considers sivasena mla disqualification case today )
ഭൂരിപക്ഷം എംഎൽഎ മാരുടെ പിന്തുണ ഉണ്ടെങ്കിലും ഷിൻഡെ വിഭാഗത്തിനു യഥാർത്ഥ ശിവസേനയെന്ന് അവകാശപ്പെടാനാവില്ലെന്നു ശിവസേന താക്കറെ വിഭാഗം കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചു. മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ അല്ലെങ്കിൽ മറ്റൊരു പാർട്ടി രൂപീകരിക്കുകയോ ചെയ്യാമെന്നുമാണ് താക്കറെ പക്ഷത്തിന്റെ വാദം.
അതേസമയം പാർട്ടി വിട്ട് പോയാൽ മാത്രമേ കൂറ് മാറ്റ നിരോധന നിയമം ബാധകം മാകൂവെന്നും തങ്ങൾ പാർട്ടിയിൽ തന്നെയാണെന്നും ഷിൻഡെ വിഭാഗം വാദിച്ചു. ശിവസേന പിളർപ്പുമായി ബന്ധപ്പെട്ട് 5 കേസുകൾ സുപ്രിം കോടതിയുടെ പരിഗണനയിൽ ഉണ്ട്.
Story Highlights: sc considers sivasena mla disqualification case today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here