മോദി സർക്കാർ ഞങ്ങൾക്ക് ജീവശ്വാസം നൽകി; നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ശ്രീലങ്കയ്‌ക്ക് സഹായങ്ങൾ നൽകി ചേർത്ത് പിടിച്ച ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രീലങ്കയ്‌ക്ക് ജീവശ്വാസം നൽകിയെന്ന് റെനിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള ശ്രമങ്ങളിൽ നമ്മുടെ ഏറ്റവും അടുത്ത അയൽരാജ്യമായ ഇന്ത്യ നൽകുന്ന സഹായം പ്രത്യേകം പരാമർശിക്കാൻ താൻ ആഗ്രഹിക്കുന്നു,’പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഞങ്ങൾക്ക് ജീവശ്വാസം നൽകി. എന്റെയും എന്റെ സ്വന്തം ജനങ്ങളുടെയും പേരിൽ, പ്രധാനമന്ത്രി മോദിക്കും സർക്കാരിനും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി അറിയിക്കുന്നു’ എന്നായിരുന്നു റെനിലിന്റെ പരാമർശം.
Read Also: റെനിൽ വിക്രമസിംഗെ ശ്രീലങ്കൻ പ്രസിഡൻ്റ്
ആഭ്യന്തര കലാപത്തിൽ തകർന്നടിഞ്ഞ ശ്രീലങ്കയ്‌ക്ക് അരിയും ഇന്ധനവും അവശ്യവസ്തുക്കളും ഇന്ത്യ എത്തിച്ചു നൽകിയിരുന്നു. 4 ബില്യൺ യുഎസ് ഡോളറിന്റെ സഹായമാണ് ഇന്ത്യ ശ്രീലങ്കയ്‌ക്ക് നൽകിയത്. ശ്രീലങ്കയ്‌ക്ക് തുടർന്നും സഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.
Story Highlights: Sri Lankan President Wickremesinghe thanks PM Modi for India’s support
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here