കനത്ത മഴ; കൊല്ലം അഞ്ചൽ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴയെത്തുടർന്ന് പുനലൂർ താലൂക്കിലെ കുളത്തുപ്പുഴ ഉൾപ്പെട്ട് വരുന്ന അഞ്ചൽ ഉപ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർ പേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അഫ്‌സാന പർവീൺ ഉത്തരവിറക്കി
ജില്ലയിൽ കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ച വർധിച്ച മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
Read Also: Kerala Rain : ഏഴ് ജില്ലകളിലെ റെഡ് അലേർട്ട് പിൻവലിച്ചു; നിലവിൽ 3 ജില്ലകളിൽ മാത്രം റെഡ് അലേർട്ട്
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
Story Highlights: Today school holiday due to heavy rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here