സൗദി അറേബ്യക്ക് യുഎസ് ആയുധങ്ങൾ കൈമാറും; കരാർ 500 കോടിയിലേറെ ഡോളറിന്

സൗദി അറേബ്യക്കും യുഎഇയ്ക്കും മിസൈൽ പ്രതിരോധ സംവിധാനം കൈമാറാൻ യു.എസ് വിദേശകാര്യ വകുപ്പിന്റെ അംഗീകാരം. 300 കോടി ഡോളറിനാണ് സൗദി അറേബ്യ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദർശനത്തിന് പിന്നാലെയാണ് തീരുമാനം. കരാർ ഗൾഫ് മേഖലയുടെ സുരക്ഷക്ക് സഹായകരമാകുമെന്ന് പെന്റഗൺ അറിയിച്ചു.
രണ്ട് പ്രധാന ആയുധ കരാറുകൾക്കാണ് യുഎസ് വിദേശ കാര്യ വകുപ്പിന്റെ അനുമതി. ഒന്ന്, സൗദി അറേബ്യക്ക് 300 മിസൈൽ പ്രതിരോധ ലോഞ്ചറുകൾ കൈമാറുക. ഈയിനത്തിൽ യുഎസിന് 300 കോടിയിലേറെ ഡോളർ ലഭിക്കും. അതിർത്തി കടന്നുള്ള ആക്രമണം സൗദിക്ക് തടയാനുമാകും. രണ്ടാമത്തേത് യുഎഇയുമായാണ്. 225 കോടി ഡോളറിന് യു.എ.ഇക്ക് താഡ് മിസൈൽ സംവിധാനവും നൽകും. 96 എണ്ണമാണ് നൽകുക. ഇതിനായി യുഎഇക്കുള്ള ചിലവ് 225 കോടി ഡോളറാണ്. പരീക്ഷണ സാമഗ്രികളും സ്പെയർ പാർട്സുകളും സാങ്കേതിക പിന്തുണയും ഉള്‍പ്പെടുന്നതാണ് കരാര്‍.
യു.എസ് ആസ്ഥാനമായുള്ള റെയ്തിയോണ്‍ ആണ് മുഖ്യ കോണ്‍ട്രാക്ടര്‍. ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ സ്ഥിരതക്കും സാമ്പത്തിക പുരോഗതിക്കും പ്രവര്‍ത്തിക്കുന്ന പ്രധാന പങ്കാളികൾക്കുള്ള ആയുധക്കൈമാറ്റം മേഖലയിൽ സുരക്ഷക്ക് സഹായിക്കുമെന്ന് പെന്റഗൺ പറഞ്ഞു. കരാറിന് അംഗീകാരം നൽകിയതായുള്ള വിവരം വിദേശകാര്യ വകുപ്പ് യുഎസ് കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്.
Read Also: യു.എ.ഇയിൽ ഇന്ധനവില കുറച്ചു; പുതിയ നിരക്ക് നിലവിൽ വന്നു
സൗദിക്ക് ആയുധങ്ങൾ കൈമാറില്ലെന്നതായിരുന്നു ബൈഡന്റെ പ്രഖ്യാപിത നിലപാട്. എന്നാൽ സൗദിയില്ലാതെ ഗൾഫ് മേഖലയിൽ യുഎസ് താൽപര്യങ്ങൾ നിലനിൽക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയായിരുന്നു ബൈഡന്റെ സന്ദർശനം.
Story Highlights: US to transfer arms to Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here