Advertisement

വിസ ലഭിച്ചു; അവസാന ടി-20കൾ അമേരിക്കയിൽ തന്നെ

August 4, 2022
2 minutes Read

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ ഉൾപ്പെട്ട അവസാനത്തെ രണ്ട് ടി-20 മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കും. ഇരു ടീം അംഗങ്ങൾക്കും വീസ ലഭിച്ചതിനാലാണ് മത്സരങ്ങൾ അമേരിക്കയിൽ നടത്താനുള്ള പ്രതിസന്ധി നീങ്ങിയത്. വെസ്റ്റ് ഇൻഡീസ് ടീം ഫ്ലോറിഡയിലെത്തിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.

താരങ്ങൾക്ക് വീസ ലഭിക്കാൻ വൈകിയതിനാൽ അവസാന രണ്ട് മത്സരങ്ങളും വിൻഡീസിൽ തന്നെ നടന്നേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസം വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് നടത്തിയ ചരടുവലികളിലൂടെ വീസ പ്രതിസന്ധി മറികടക്കുകയായിരുന്നു.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ 2-1ന് മുന്നിലാണ്. മൂന്നാം ടി-20യിൽ ആധികാരികമായാണ് ഇന്ത്യ വിജയിച്ചത്. ബാസെറ്ററിലെ വാർണർ ഗ്രൗണ്ടിൽ 7 വിക്കറ്റിന് വിൻഡീസിനെ പരാജയപ്പെടുത്തി. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ജയത്തോടെ 5 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.

Story Highlights: usa visa west indies t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top