ബീഹാർ മദ്യ ദുരന്തം; മരണം 7 ആയി

ബീഹാർ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സരൺ ജില്ലയിലെ ഛപ്രയിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. കഴിച്ചവരിൽ ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടു. പ്രദേശത്തേക്ക് മെഡിക്കൽ സംഘങ്ങളെ അയച്ചതായി ജില്ല കലക്റ്റർ രാജേഷ് മീണ അറിയിച്ചു .
ഛപ്ര സദർ ആശുപത്രിയിലും പട്‌ന മെഡിക്കൽ കോളജ് ആശുപത്രിയിലും നിരവധി പേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ ഗ്രാമവാസികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. ഛപ്ര പൊലീസ് അനധികൃത മദ്യവ്യാപാരിയെ അറസ്റ്റ് ചെയ്തതായി അറിയിച്ചിരുന്നു.
Read Also: ബീഹാറിൽ വ്യാജ മദ്യ ദുരന്തം; ആറ് പേർ മരിച്ചു, നിരവധിപേർ ആശുപത്രിയിൽ
Story Highlights: 7 dies in hooch tragedy in Bihar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here