കൊച്ചിയിലും തിരുവനന്തപുരത്തും സംഗീത വിരുന്നുമായി സണ്ണി ലിയോൺ

മൺസൂൺ കാലത്ത് കേരളത്തെ ത്രസിപ്പിക്കാൻ ക്ലൗഡ് ബർസ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷന്‍ ക്യുറേറ്റീവ്‌സ്. കൊച്ചിയിലും തിരുവന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടിയിൽ ബോളിവുഡ് താരം സണ്ണി ലിയോണും പങ്കെടുക്കുന്നു. ഓഗസ്റ്റ് 13ന് കൊച്ചിയിലും ഓഗസ്റ്റ് 14 ന് തിരുവന്തപുരത്തും നടക്കുന്ന സംഗീത പരിപാടിയായ ക്ലൗഡ് ബര്‍സ്റ്റില്‍ സണ്ണി ലിയോൺ സ്‌റ്റേജ് ഷോയുമായി കാണികളെ രസിപ്പിക്കും.
സംഗീതം, നൃത്തം, സ്റ്റാന്‍ഡ് അപ് ആക്ടുകള്‍ അവതരിപ്പിക്കുന്ന എന്നീ കലാകാരന്മാര്‍ക്കൊപ്പം സംസ്ഥാനതലത്തിലുള്ളവരും ആസ്വാദകരുടെ മനം കവരാനെത്തുന്നുണ്ട്. മൂന്ന് സെഗ്മെന്റുകളായാണ് ക്ലൗഡ് ബര്‍സ്റ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇരുപത്തിയഞ്ചിലധികം കലാകാരന്മാര്‍ ആറുമണിക്കൂര്‍ തുടര്‍ച്ചയായി സ്റ്റേജില്‍ പ്രോഗ്രാമുകളുമായി എത്തും.
Read Also: സൈക്കളോജിക്കൽ ത്രില്ലർ ചിത്രവുമായി സണ്ണി ലിയോണി വീണ്ടും മലയാളത്തിലേക്ക്‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി
ഈ മണ്‍സൂണ്‍ ഉത്സവത്തിന്റെ അവസാനഘട്ടത്തില്‍ നടക്കുന്ന ഇലക്ട്രോണിക് മ്യൂസിക്കിനനുസരിച്ചാണ് സണ്ണി ലിയോണിയുടെ പെര്‍ഫോമന്‍സ് അരങ്ങേറുക. കേരളത്തില്‍ ആദ്യമായാണ് അവര്‍ ഇത്തരത്തിലുള്ള ഒരുപരിപാടി അവതരിപ്പിക്കുന്നത്. ബ്ലെസ്‌ലി, ഫെജോ, ഇമ്പാച്ചി, എം.സി. കൂപ്പര്‍ (ജനപ്രിയ ഹിപ്‌ഹോപ് ഇന്‍ഡി ആര്‍ടിസ്റ്റുകള്‍, അജയ് സത്യന്‍ (സ്റ്റാര്‍ സിംഗര്‍ ഫെയിം), ഫൈസല്‍ റാസി (പൂമരം) ഫെയിം തുടങ്ങി നിരവധി കലാകാരന്മാരുടെ പ്രകടനങ്ങള്‍ ആസ്വദിക്കാനുള്ള വേദിയാണ് ഇമാജിനേഷന്‍ ക്യൂറേറ്റീവ്‌സ് ഒരുക്കുന്നത്. വൈകിട്ട് നാലിന് ആരംഭിക്കുന്ന പരിപാടി ആരാധകർക്ക് മികച്ച അനുഭവമായിരിക്കും. ഈ ടീമിന്റെ അതേ പരിപാടി 14ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറും.
Story Highlights: Cloud Burst : Arjunado Featuring Sunny Leone & Other Acts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here