Advertisement

Commonwealth Games 2022: സാക്ഷി മാലിക്കിന് സ്വര്‍ണം

August 5, 2022
Google News 3 minutes Read
Sakshi Malik wins India's eighth gold medal

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സാക്ഷി മാലിക്കിന് സ്വര്‍ണം. 62 കിലോ ഫ്രീസൈറ്റല്‍ ഗുസ്തിയിലാണ് മെഡല്‍ നേട്ടം. ഇതോടെ ഇന്ന് തുടര്‍ച്ചയായി രണ്ട് സ്വര്‍ണമാണ് ഇന്ത്യന്‍ താരങ്ങള്‍ കരസ്ഥമാക്കിയത്. ഗുസ്തിയില്‍ ഇന്ത്യന്‍ താരങ്ങളായ സാക്ഷി മാലിക്കും ബജ്‌റംഗ് പൂനിയയുമാണ് സ്വര്‍ണം നേടിയത്. മറ്റൊരു ഗുസ്തി താരമായ അന്‍ഷു മാലിക്കിന് വെള്ളിയും ലഭിച്ചു. ഗുസ്തിയില്‍ ഇന്ത്യക്ക് ഇനിയും മെഡല്‍ പ്രതീക്ഷകളുണ്ട്. ഗുസ്തിയിലെ ഇന്നത്തെ രണ്ട് സ്വര്‍ണത്തോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം എട്ടായി. ആകെ മെഡിലുകളുടെ എണ്ണം 23 ആയി. ( Sakshi Malik wins India’s eighth gold medal )

Read Also: Commonwealth Games 2022: ബജ്‌റംഗ് പൂനിയയ്ക്ക് സ്വര്‍ണം

പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് ബജ്റംഗ് പൂനിയക്ക് സ്വര്‍ണം ലഭിച്ചത്. പൂനിയയുടെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണിത്. ഫൈനലില്‍ കനേഡിയന്‍ താരം ലാക്ലന്‍ മാക്‌നെലിനനെ തകര്‍ത്താണ് ബജ്റംഗ് സ്വര്‍ണം നേടിയത്. ബജ്ംറംഗിലൂടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഏഴായി ഉയര്‍ത്തി.

Read Also: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു

അതേസമയം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അന്‍ഷു മാലികിന് വെള്ളി നേടി. വനിതകളുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് അന്‍ഷുവിന്റെ നേട്ടം. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇരുപത്തിയൊന്നായി. നൈജീരിയയുടെ ഫൊലസാഡേ അഡെകുറോറോയോട് 7-3നാണ് അന്‍ഷുവിന്റെ തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയുടെ ഐറിന്‍ സിമിയോനിഡിനെ പരാജയപ്പെടുത്തിയ അന്‍ഷു, സെമിയില്‍ ശ്രീലങ്കയുടെ നേത്മി പൊറുതോട്ടഗയെ പരാജയപ്പെടുത്തി. 2021 ലെ ഓസ്ലോ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് അന്‍ഷു മാലിക്.

Story Highlights: Commonwealth Games: Sakshi Malik wins India’s eighth gold medal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here