‘നയേറ അഷ്‌റഫിന്റെ കൊലപാതകത്തിന് കാരണം പര്‍ദ ധരിക്കാത്തത്’; വിവാദ പ്രസ്താവന നടത്തിയ അവതാരകനെതിരെ രൂക്ഷവിമര്‍ശനം

ഈജിപ്തിലെ മന്‍സൂറ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി നയേറ അഷ്‌റഫിന്റെ കൊലപാതകത്തിന് പിന്നാലെ വിവാദ പ്രസ്താവന നടത്തിയ ടെലിവിഷന്‍ അവതാരകന് നേരെ രൂക്ഷ വിമര്‍ശനം. നയേറ അഷ്‌റഫിന്റെ കൊലപാതകത്തിന് കാരണമായി പര്‍ദ ധരിക്കാത്തത് ചൂണ്ടിക്കാട്ടിയതാണ് വിമര്‍ശനത്തിനിടയാക്കിയത്. മബ്‌റൂക് ആട്ടിയ എന്ന അവതാരകനാണ് വിവാദ പ്രസ്താവന നടത്തിയത്. കയ്‌റോിലെ അല്‍ അസര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ കൂടിയാണ് മബ്‌റൂക്.( Egyptian TV presenter slammed over claims murdered Nayera Ashraf)
നയേറ അഷ്‌റഫിന്റേത് പോലൊരു മരണം നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ‘മുഴുവനായും മൂടിക്കെട്ടി നടക്കണം’ എന്നായിരുന്നു മബ്‌റൂക്കിന്റെ വാക്കുകള്‍. സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിക്കുന്നതും മുടി കാണിച്ച് നടക്കുന്നതുമുണ്ടാകുമ്പോള്‍ പുരുഷന്മാര്‍ നിങ്ങള്‍ വേട്ടയാടും. നിങ്ങളെ കൊലപ്പെടുത്തും.
ഒരു സ്ത്രീ ജീവനോടെയിരിക്കണമെങ്കില്‍ അവര്‍ പര്‍ദ ധരിച്ച് നടക്കണം. ‘പുരുഷന്മാരെ പ്രകോപിക്കാത്ത’ തരത്തില്‍ അയഞ്ഞ വസ്ത്രം ധരിക്കണം. നിങ്ങള്‍ രാക്ഷസന്മാര്‍ക്കിടയിലാണ് ജീവിക്കുന്നത്. നിങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് വിലപ്പെട്ടതാണെങ്കില്‍ മൂടിക്കെട്ടിയ ചാക്ക് പോലുള്ള പര്‍ദകള്‍ ധരിക്കണം’. മബ്‌റൂക്ക് പറഞ്ഞു.
Read Also: അസമിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
മബ്‌റൂക്കിന്റെ പരാമര്‍ശത്തെ കുറ്റപ്പെടുത്തി നിരവധി പേരാണ് രംഗത്ത് വരുന്നത്. ചില സ്ത്രീപക്ഷ വാദികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. കൊല്ലപ്പെട്ടവരെ കുറ്റപ്പെടുത്തരുതെന്നും മബ്‌റൂക്ക് നടത്തുന്നത് സമൂഹവിദ്വേഷമാണെന്നും ഇതിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നുമടക്കം ആളുകള്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് നിയോറ അഷ്‌റഫിനെ സഹപാഠിയായ യുവാവ് കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയായ മുഹമ്മദ് അദേലിനെ കഴിഞ്ഞ ദിവസം ഈജിപ്ഷ്യന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
Story Highlights: Egyptian TV presenter slammed over claims murdered Nayera Ashraf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here