Advertisement

ഹൃദയം സംരക്ഷിക്കാം കരുതലോടെ; ശ്രദ്ധിക്കാം ഈ ആറുകാര്യങ്ങൾ…

August 5, 2022
Google News 1 minute Read

പ്രായഭേദമന്യേ ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. മാറുന്ന ജീവിതശൈലിയും കൃത്യതയില്ലാത്ത ശീലങ്ങളും ഭക്ഷണരീതിയിലെ വൈകൃതങ്ങളുമൊക്കെയാണ് യുവാക്കള്‍ക്കിടയിലും ഹൃദയാഘാതമുണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍. യുവാക്കള്‍ക്കിടയിലും ഹൃദ്‌രോഗം വര്‍ധിച്ചു വരുന്ന ഇക്കാലഘട്ടത്തില്‍ ഹൃദയത്തെ സംരക്ഷിക്കാന്‍ ഏതെല്ലാം കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം. ഇതിന് ആറു കാര്യങ്ങളിൽ പ്രത്യേകമായി ശ്രദ്ധിക്കാം.

ഹൃദയാരോഗ്യത്തിന് കൃത്യമായ ഉറക്കം ആവശ്യമാണ്. തുടര്‍ച്ചയായുള്ള ഉറക്കക്കുറവും ഹൃദയാഘാതത്തിലേക്ക് വഴി തെളിക്കും. സ്ഥിരമായി ആറ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരുടെ ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. യുവാക്കള്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ശീലമാക്കണം.

മദ്യപാനം നിയന്ത്രിക്കുക. അമിതമായ മദ്യപാനവും ഹൃദയാരോഗ്യത്തിന് ദോഷകരമാണ്. മദ്യപാനം പരമാവധി നിയന്ത്രിക്കുന്നതാണ് നല്ലത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്ന ഒരു ദുശീലമാണ് പുകവലി. യുവാക്കള്‍ക്കിടയില്‍ ഈ ദുശീലം ഇന്നു വര്‍ധിച്ചു വരുന്നുണ്ട്. പുക വലിക്കുന്നവരുടെ ഇടയില്‍ മാത്രമല്ല, പുകവലിക്കുന്നവരുടെ അടുത്തുനില്‍ക്കുന്നവര്‍ക്കും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ പുകവലി ശീലമുള്ളവര്‍ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ പുകവലിക്കുന്നവരുടെ സമീപത്തുനിന്നും മാറിനില്‍ക്കാനും ശ്രമിക്കുക.

Read Also: Loksabha Election 2024 Live Updates | വിധിയെഴുതാൻ കേരളം

ഫാസ്റ്റ്ഫുഡ് അമിതമായി കഴിക്കുന്നവരിലും ഹൃദ്‌രോഗത്തിനുള്ള സാധ്യത കൂടുതലാണ്. അമിതമായി ഫാസ്റ്റ്ഫുഡിനെ ആശ്രയിക്കുന്നവരാണ് ഇന്ന് യുവാക്കളില്‍ മിക്കവരും. എന്നാല്‍ ഇത് ഹൃദയത്തിന് ദോഷം ചെയ്യും. ഫാസ്റ്റ് ഫുഡിനു പകരം നല്ല നാടന്‍ ഭക്ഷണരീതി ശീലമാക്കുന്നതാണ് ഹൃദയാരോഗ്യത്തിന് കൂടുതല്‍ ഉത്തമം. ഭക്ഷണത്തില്‍ അമിതമായി ഉപ്പും മധുരവും ഉപയോഗിക്കുന്നതും ഹൃദയത്തിന് അത്ര നല്ലതല്ല. ഇവയുടെ ഉപയോഗം കുറയ്ക്കുന്നതു വഴി പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയെ കൃത്യമാക്കാന്‍ സാധിക്കും. ഉപ്പിന്റെയും പഞ്ചസാരയുടെയും അളവു കുറയ്ക്കുന്നതു വഴി ഹൃദയാഘാത്തെയും ചെറുക്കാം.

വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരും അമിത വണ്ണമുള്ളവരും ദിവസവും വ്യായാമം ശീലമാക്കണം. കൃത്യമായ വ്യായാമത്തിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അമിതതോതിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും. ഇതുവഴി ഹൃദയത്തെയും ആരോഗ്യപൂര്‍ണ്ണമായി സംരക്ഷിക്കാനാകും.

Story Highlights: heart protection tips

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here