Advertisement

വിലക്കയറ്റത്തിനെതിരെ കറുത്ത വസ്ത്രം ധരിച്ച് മല്ലികാർജുൻ ഖാർഗെയുടെ പ്രതിഷേധം

August 5, 2022
Google News 4 minutes Read

പണപ്പെരുപ്പം, തൊഴിലില്ലായ്മ, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധം അറിയിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. കറുത്ത കുർത്തയും തലപ്പാവും ധരിച്ചാണ് ഖാർഗെ പാർലമെന്റിലെത്തി എതിർപ്പ് പ്രകടിപ്പിച്ചത്. കെ.സി വേണുഗോപാൽ, ജെബി മേത്തര്‍ എന്നിവരും കറുപ്പണിഞ്ഞു.

വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മുന്നിലും പ്രതിഷേധം ഇരമ്പും. നേരത്തെ രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തി കേന്ദ്ര സർക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ന് രാജ്യത്ത് ജനാധിപത്യമില്ല. 70 വർഷം കൊണ്ട് കെട്ടിപ്പടുത്ത ജനാധിപത്യം എട്ട് വർഷം കൊണ്ട് തകർത്തെന്നും രാഹുൽ കുറ്റപ്പെടുത്തി.

രാജ്യത്ത് ഇന്ന് നാല് പേരുടെ സ്വേച്ഛാധിപത്യമാണ് നിലനിൽക്കുന്നതെന്നും പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. എന്നാൽ എതിർക്കുന്നവരെ മോദി സർക്കാർ ജയിലിലടച്ചിരിക്കുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. വിലക്കയറ്റത്തിനും ചരക്ക് സേവന നികുതി (ജിഎസ്ടി) വർധനയ്‌ക്കുമെതിരെ കോൺഗ്രസ് എംപിമാർ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം നടത്തിവരികയാണ്. ഈ വിഷയങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

അതേസമയം നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ ഖാർഗെയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തിരുന്നു.

Story Highlights: Mallikarjun Kharge’s Protest Against Rising Prices – Black Turban And Kurta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here