Advertisement

നടിയെ ആക്രമിച്ച കേസ്; ഇന്ന് മുതൽ വിചാരണ എറണാകുളം സെഷൻസ് കോടതിയിൽ

August 6, 2022
Google News 2 minutes Read

നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് മുതൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കും. നിലവിൽ വിചാരണ നടത്തിയ സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ഹണി എം.വർഗീസ് സ്ഥാനക്കയറ്റം ലഭിച്ച് സെഷൻസ് ജഡ്ജിയായതിനെ തുടർന്നാണ് കോടതി മാറ്റം.

സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റരുതെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും അനുവദിച്ചിരുന്നില്ല. കേസിൽ തുടരന്വേഷണം നടത്തി സമർപ്പിച്ച കുറ്റപത്രത്തിന്‍റെ പകർപ്പ് പ്രതികൾക്ക് ഇന്ന് കൈമാറിയേക്കും.

അതിജീവിതയുടെ ആവശ്യപ്രകാരമാണ് കേസ് വിചാരണ വനിത ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തിയത്. വിചാരണ കോടതിക്കെതിരെ ആരോപണമുന്നയിച്ചതിനെ നടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് നടിയുടെ അഭിഭാഷക വ്യക്തമാക്കിയിരുന്നു.

Read Also: ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ വീണ്ടും ക്രൈംബ്രാഞ്ച്; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

അതേസമയം കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രിംകോടതിയിൽ ഹർജി നല്‍കിയിരുന്നു. ജസ്റ്റിസ് ഖാൻ വിൽക്കറാണ് മുൻകാലങ്ങളിൽ ഹർജി പരിഗണിച്ചിരുന്നത് . എന്നാൽ അദ്ദേഹം വിരമിച്ചതിനാൽ ചീഫ് ജസ്റ്റിസ് എൻ.വി രമണ നിർദേശിക്കുന്ന മറ്റൊരു ബഞ്ചാണ് വാദം കേൾക്കുക.

Story Highlights: Actress Assault Case Ernakulam Sessions Court From Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here