Advertisement

ഭാരതാംബ വിവാദം; മന്ത്രി വി ശിവൻകുട്ടിക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ ബിജെപി

2 hours ago
Google News 2 minutes Read

ഭാരതാംബ വിവാദത്തിൽ തെരുവിലെ പോര് മുറുകുന്നു. മന്ത്രി വി ശിവൻകുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി. മന്ത്രിക്കെതിരെ യുവമോർച്ചയുടെയും എബിവിപിയുടെയും പ്രതിഷേധവും ശക്തമാക്കാൻ തീരുമാനം. പൊലീസിന് പുറമേ മന്ത്രിക്ക് സുരക്ഷ ഒരുക്കാൻ സിപിഐഎമ്മും രംഗത്തിറങ്ങിയത് സംഘർഷ സാഹചര്യം വർധിപ്പിക്കുന്നു.

ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറും വ്യക്തമാക്കിയതോടെ സർക്കാർ – ഗവർണർ പോരും മുറുകും. രാജ്ഭവനിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ എബിവിപിയും യുവമോർച്ചയും തെരുവ് യുദ്ധം നടത്തുന്നതെന്നു മന്ത്രി വി.ശിവൻകുട്ടി ആവർത്തിക്കുന്നു.

എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിനു നേരെ ഉണ്ടായ എസ്എഫ്ഐ-ഡിവൈഎഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Story Highlights : Bharat Mata row; BJP to intensify protest against Minister V Sivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here