Advertisement

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ ഇന്ന്‌

August 6, 2022
Google News 2 minutes Read

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ പാർലമെന്റ്‌ അംഗങ്ങൾ ഇന്ന് തെരഞ്ഞെടുക്കും. എ​​​ൻ​​​ഡി​​​എ​​​യി​​​ലെ ജ​​​ഗ്ദീ​​​പ് ധ​​​ൻ​​​ക​​​റും പ്ര​​​തി​​​പ​​​ക്ഷ​​​മു​​​ന്ന​​​ണി​​​യി​​​ലെ മാ​​​ർ​​​ഗ​​​ര​​​റ്റ് ആ​​​ൽ​​​വ​​​യു​​​മാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. ധ​​​ൻ​​​ക​​​ർ വി​​​ജ​​​യ​​​മു​​​റ​​​പ്പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. പാ​​​ർ​​​ല​​​മെ​​​ന്‍റ് ഹൗ​​​സി​​​ൽ രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക.(Advantage for Dhankhar in today’s vice presidential election)

ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​യും അം​​​ഗ​​​ങ്ങ​​​ളാ​​​യ 788 പേ​​​രാ​​​ണു വോ​​​ട്ട​​​ർ​​​മാ​​​ർ. നോ​​​മി​​​നേ​​​റ്റ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും വോ​​​ട്ട​​​വ​​​കാ​​​ശ​​​മു​​​ണ്ട്. ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​തി​​​യാ​​​ണ് രാ​​​ജ്യ​​​സ​​​ഭ​​​യു​​​ടെ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ. ഇ​​​പ്പോ​​​ഴ​​​ത്തെ ഉ​​​പ​​​രാ​​​ഷ്‌‌​​​ട്ര​​​പ​​​തി എം. ​​​വെ​​​ങ്ക​​​യ്യ​​​നാ​​​യി​​​ഡു​​​വി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഈ ​​​മാ​​​സം പ​​​ത്തി​​​ന് അ​​​വ​​​സാ​​​നി​​​ക്കും.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

എ​​​ൻ​​​ഡി​​​എ ഇ​​​ത​​​ര ക​​​ക്ഷി​​​ക​​​ളാ​​​യ ബി​​​എ​​​സ്പി, വൈ​​​എ​​​സ്ആ​​​ർ​​​സി, ബി​​​ജെ​​​ഡി എ​​​ന്നി​​​വ​​​യു​​​ടെ പി​​​ന്തു​​​ണ ജ​​​ഗ​​​ദീ​​​പ് ധ​​​ൻ​​​ക​​​റി​​​നു​​​ണ്ട്. ലോ​​​ക്സ​​​ഭ​​​യി​​​ലും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലു​​​മാ​​​യി 36 എം​​​പി​​​മാ​​​രു​​​ള്ള തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് മാ​​​ർ​​​ഗ​​​ര​​​റ്റ് ആ​​​ൽ​​​വ​​​യ്ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​ണ്.

പുതിയ ഉപരാഷ്ട്രപതി വ്യാഴാഴ്‌ച ചുമതലയേൽക്കും.ലോക്‌സഭയിലെയും രാജ്യസഭയിലെയും 780 എംപിമാർ അടങ്ങുന്നതാണ്‌ ഇലക്ടറൽ കോളജ്‌. ലോക്‌സഭയിൽ 543 എംപിമാരും രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട ഒമ്പത്‌ പേരടക്കം 237 എംപിമാരുമാണ്‌ നിലവിലുള്ളത്‌. 391 വോട്ടാണ്‌ ജയിക്കാനാവശ്യം. ബിജെപിക്ക് മാത്രമായി ലോക്‌സഭയിൽ 303ഉം രാജ്യസഭയിൽ 91ഉം അംഗങ്ങളുണ്ട്.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക്‌ തിരിച്ചടിയാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ചയും നടത്തി. 43 എംപിമാരാണ്‌ തൃണമൂലിനുള്ളത്‌.

Story Highlights: Advantage for Dhankhar in today’s vice presidential election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here