Advertisement

തിരുവനന്തപുരത്ത് മൈനിംഗ്, ക്വാറിയിംഗ് നിരോധനം പിന്‍വലിച്ചു

August 6, 2022
2 minutes Read

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍, വിനോദസഞ്ചാരം, കടലോര-കായലോര-മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ വരും ദിവസങ്ങളിലെ മഴ സാധ്യതാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനം പിന്‍വലിക്കുന്നതെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

Story Highlights: Ban on mining and quarrying lifted in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top