Advertisement

സൗദിയിലെ ഹൈവേകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രചാരണം; വിശദീകരണവുമായി ഗതാഗത മന്ത്രാലയം

August 6, 2022
Google News 3 minutes Read

സൗദി അറേബ്യയിലെ ഹൈവേകളില്‍ അടുത്ത വര്‍ഷം മുതല്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന ഒരു വാര്‍ത്ത അടുത്ത കാലത്തായി വ്യാപകമായി പ്രചരിച്ചിരുന്നു. ടോള്‍ പിരിവിനായി സ്വകാര്യ ഏജന്‍സികളെ ഉള്‍പ്പെടെ ഉപയോഗിക്കും എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ക്കൊന്നും വാസ്തവവുമായി യാതൊരു ബന്ധവുമില്ലെന്ന വിശദീകരണവുമായി ഇപ്പോള്‍ ഭരണകൂടം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ടോള്‍ ഏര്‍പ്പെടുത്തുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സൗദി ഗതാഗത മന്ത്രാലയം വക്താവ് വ്യക്തമാക്കി. (fake news saudi arabia going to introduce toll highways)

പൊതുഗതാഗത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് വളരെ വിശ്വസനീയമായ രീതിയിലാണ് സമൂഹമാധ്യമങ്ങളിലും മറ്റും വാര്‍ത്ത പ്രചരിച്ചിരുന്നത്. പ്രധാന ഹൈവേകളിലെല്ലാം തന്നെ അടുത്ത വര്‍ഷം മുതല്‍ ടോള്‍ പിരിവ് ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരെ കൂടി ഉദ്ധരിച്ചുകൊണ്ട് വാര്‍ത്തയിലുണ്ടായിരുന്നത്.

Read Also: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു

എന്നാല്‍ ടോള്‍ പിരിവില്‍ സ്വകാര്യപങ്കാളിത്തം കൊണ്ടുവരുന്നതിനെക്കുറിച്ച് ഈ ഘട്ടത്തില്‍ ആലോചിച്ചിട്ടില്ലെന്നാണ് സൗദി ഗതാഗത മന്ത്രാലയം വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. ഒരു റോഡിലും എന്തെങ്കിലും തരത്തിലുള്ള ഫീസോ ടോളോ ഏര്‍പ്പെടുത്താന്‍ നിലവില്‍ ആലോചനയില്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണ്. ശരിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാവൂ എന്നും മാധ്യമങ്ങള്‍ക്ക് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Story Highlights: fake news saudi arabia going to introduce toll highways

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here