Advertisement

ഐഎന്‍എസ് വിക്രാന്ത് കാണാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ മോഹന്‍ലാലെത്തി; ചിത്രങ്ങള്‍ വൈറല്‍

August 6, 2022
Google News 2 minutes Read

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് കാണാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെത്തിയ നടന്‍ മോഹന്‍ലാലിന് വന്‍ വരവേല്‍പ്പ്. സംവിധായകന്‍ മേജര്‍ രവിയ്‌ക്കൊപ്പമാണ് മോഹന്‍ലാല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെത്തിയത്. ഷിപ്പ്‌യാര്‍ഡിലെത്തിയ മോഹന്‍ലാല്‍ നാവിക സേനാംഗങ്ങളെ കാണുകയും ഉദ്യോഗസ്ഥരോട് സംസാരിക്കുകയും ചെയ്തു. സേനയുടെ ഉന്നത ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന് മൊമെന്റോ കൈമാറി. ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച ശേഷം സേനാംഗങ്ങള്‍ക്കൊപ്പം ഫോട്ടോ കൂടി എടുത്ത ശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്. ഷിപ്പ്‌യാര്‍ഡില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടുകയാണ്. (mohanlal visit kochin shipyard ins vikrant)

കഴിഞ്ഞ മാസമാണ് ഐഎന്‍എസ് വിക്രാന്ത് നാവിക സേനയ്ക്ക് കൈമാറിയത്. കൊച്ചിന്‍ ഷിപ്പിയാര്‍ഡ് നിര്‍മ്മിച്ച ഏറ്റവും ബൃഹത്തായ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലാണിത്. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെയാണ് ഐ എന്‍ എസ് വിക്രാന്ത് നിര്‍മ്മിച്ചത്. 2009-ല്‍ ഇന്ത്യയുടെ പ്രതിരോധവകുപ്പ് മന്ത്രി എ.കെ. ആന്റണിയാണ് കപ്പല്‍ നിര്‍മ്മാണത്തിനു തുടക്കമിട്ടത്. 2010ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും 2014ല്‍ കമ്മിഷന്‍ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ നിര്‍മ്മാണം ആരംഭിച്ചശേഷം തടസങ്ങളുണ്ടായി.

Read Also: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കടലിലെ ഏത് സാഹചര്യത്തെയും മുന്നില്‍ക്കണ്ട് മുന്നേറാനുളള കരുത്ത് ഈ കപ്പലിനുണ്ട്. പരാമാവധി മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വരെ വേഗത കൈവരിക്കാനാകും. 262 മീറ്ററാണ് കപ്പലിന്റെ നീളം. വനിതാ ഓഫീസര്‍മാര്‍ അടക്കം 1500 പേരെ ഉള്‍ക്കൊളളാനാകും. അന്‍പതിലധികം ഇന്ത്യന്‍ കമ്പനികളാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. ഒരേ സമയത്ത് 30 വിമാനങ്ങളാണ് കപ്പലിന് വഹിക്കാന്‍ കഴിയുന്നത്.

Story Highlights: mohanlal visit kochin shipyard ins vikrant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here