10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി

Commonwealth Games 2022: കോമൺവെൽത്തിൽ വനിതകളുടെ 10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി. മികച്ച പ്രകടനം പുറത്തെടുത്താണ് താരം രാജ്യത്തിന് മെഡൽ സമ്മാനിച്ചത്. കോമൺവെൽത്തിൽ പ്രിയങ്കയുടെ കന്നി മെഡൽ നേട്ടമാണിത്. കോമൺവെൽത്ത് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ മൂന്നാം മെഡൽ കൂടിയാണ് ഇത്.
49 മിനിറ്റ് 38 സെക്കൻഡ് എന്ന സമയത്തിലാണ് പ്രിയങ്ക മാരത്തൺ പൂർത്തിയാക്കിയത്. തന്റെ ഏറ്റവും മികച്ച വ്യക്തിഗത നേട്ടം കൂടിയാണ് ഇത്. മത്സരം ആരംഭിച്ചയുടൻ വളരെ വേഗത്തിൽ ലീഡിലേക്ക് കുതിച്ച പ്രിയങ്ക 4000 മീറ്റർ (4 കി.മീ) പിന്നിട്ടപ്പോൾ ഒന്നാമതെത്തുകയും ചെയ്തു.
എന്നാൽ 8 കിലോമീറ്റർ പിന്നിട്ടപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന 2 കിലോമീറ്റർ പിന്നിട്ടപ്പോൾ 26-കാരി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഓസ്‌ട്രേലിയയുടെ ജെമിമ മൊണ്ടാഗിക്കാണ് സ്വർണം.
Story Highlights: Priyanka Goswami wins silver in women’s 10000m race walk final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here