സമൂഹ മാധ്യമത്തിലൂടെ പരിചയം; യുവതിയെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലാണ് സംഭവം. റാന്നി അങ്ങാടി ലക്ഷംവീട് കോളനിയില്‍ ആകാശ് എന്ന് വിളിക്കുന്ന വിഷ്‌ണു പ്രകാശ് (22) ആണ് കോയിപ്രം പൊലീസിന്‍റെ പിടിയിലായത്. ( 22-year-old man who molested a young woman was arrested )
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുമായി ഇയാൾ പ്രണയത്തിലാവുകയും വിവാഹ വാഗ്‌ദാനം നൽകുകയും ചെയ്തിരുന്നു. മൂന്ന് വര്‍ഷമായി തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. 2019 ഏപ്രില്‍ മുതല്‍ കഴിഞ്ഞമാസം 10 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്ന് പെരുമ്പെട്ടി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി പരാതിയിൽ വ്യക്തമാക്കുന്നു.
Read Also: കനയ്യയുടെ വാഹനത്തിന് കല്ലെറിഞ്ഞ ബജ്രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ.
2019 ഏപ്രിലില്‍ യുവതിയെ ബൈക്കില്‍ കയറ്റി കുരിശുമുട്ടത്തുള്ള വാടക വീട്ടില്‍ എത്തിച്ച് അന്നും പിന്നീട് പലതവണയും ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞമാസം 10ന് യുവാവ് താമസിക്കുന്ന വാടകവീട്ടില്‍ എത്തിച്ചും പീഡിപ്പിച്ചു. യുവതിയുടെ പരാതിയിൽ വെച്ചൂച്ചിറ ചാത്തന്‍ തറയില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ഇന്‍സ്‌പെക്‌ടര്‍ സജീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.
Story Highlights: 22-year-old man who molested a young woman was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here