Advertisement

പ്ലസ് വൺ പ്രവേശനം : അധികം ഫീസിടാക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി

August 7, 2022
Google News 3 minutes Read

പ്ലസ് വൺ പ്രവേശനത്തിന് അധികം ഫീസിടാക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. അലോട്ട്‌മെന്റ് ലെറ്ററിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടി എടുക്കാനാണ് തീരുമാനം. എന്നാൽ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്എസ്എൽസി ബുക്ക് ഹാജരാക്കിയാൽ മതിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.(additional fee for plus one admission action against schools)

Read Also: ‘തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തതിൽ എതിർപ്പ്’; കെജിഎംഒഎ തിങ്കളാഴ്ച്ച കരിദിനം ആചരിക്കും

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ആണ് മന്ത്രിയുടെ നിർദേശം. മഴക്കെടുതി മൂലം വില്ലേജ് ഓഫീസർമാർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതൽ ഉള്ളതിനാലും അപേക്ഷകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് ഈ നിർദേശമെന്ന് മന്ത്രി അറിയിച്ചു.

അധികം ഫീസിടാക്കുന്ന സ്‌കൂളുകൾക്കെതിരെ പരിശോധനയ്ക്കായി സംസ്ഥാന ജില്ലാ തലങ്ങളിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ അനധികൃത പിരിവ് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ടെലിഫോൺ നമ്പറുകളിലൂടെയും ഇമെയിൽ വഴിയും പരാതിപ്പെടാം.

നമ്പർ : 0471-2320714, 2323197

Story Highlights: additional fee for plus one admission action against schools

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here