മകളുടെ കൂട്ടുകാരിയായ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

മകളുടെ കൂട്ടുകാരിയായ പതിമൂന്നുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോക്സോ നിയമപ്രകാരം പൊലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയിലെ വിതുരയിലാണ് സംഭവം. മരുതാമല മക്കി ക്ഷേത്രത്തിനുസമീപം ആർ.എസ്.ഭവനിൽ ഷിജു (41) ആണ് പിടിയിലായത്.
Read Also: വണ്ടിപെരിയാര്‍ പോക്സോ കേസ്; മകളുടെ മരണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പിതാവ്
ഷിജുവിന്റെ മകളും പെൺകുട്ടിയും ഒരുമിച്ചാണ് പഠിക്കുന്നത്. കൂട്ടുകാരിയെ കാണാൻ വീട്ടിൽ ചെന്നപ്പോഴാണ് ഷിജു പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പെൺകുട്ടി സ്കൂളിലെ അദ്ധ്യാപികയോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് സ്കൂളിൽ നിന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയുമായിരുന്നു.
വിതുര സി.ഐ. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: Attempt to molest 13-year-old girl; accused was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here