മൂന്നരക്കിലോ തൂക്കമുള്ള ഇരുതലമൂരിയെ അഞ്ചുകോടി രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ഇരുതലമൂരിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായി. വേങ്ങൂർ സ്വദേശി പുല്ലൂർശങ്ങാട്ടിൽ മുഹമ്മദ് ആഷിഖിനെയാണ് (30) പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നരക്കിലോ തൂക്കമുള്ള ഇരുതലമൂരിയെ അഞ്ചുകോടിയോളം രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം. ഇരുതലമൂരിയെ വാങ്ങാനായി കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധിയാളുകൾ ആഷിഖിനെ സമീപിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഇരുതലമൂരിയെ ബാഗിലാക്കി കൊണ്ടുപോവുമ്പോഴാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പാമ്പിനൊപ്പം തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനംവകുപ്പ് അധികൃതർക്ക് കൈമാറി. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചെന്നും ഉടൻ എല്ലാവരെയും പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Also: പീഡന കേസ്; എഴുത്തുകാരന് സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി
വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവയെ പിടിക്കുന്നതും കൈവശം വയ്ക്കുന്നതും വിൽക്കുന്നതും ശിക്ഷാർഹമാണ്. തലയും വാലും കാണാൻ ഒരു പോലെയിരിക്കുന്നതിനാലാണ് ഇവയെ ഇരുതലമൂരി എന്ന് വിളിക്കുന്നത്. ഇവയുടെ തൂക്കത്തിനനുസരിച്ച് അന്താരാഷ്ട്രമാർക്കറ്റിൽ കോടിക്കണക്കിന് രൂപ വിലയുണ്ട്. അന്ധവിശ്വാസത്തിന്റെ പേരിൽ മന്ത്രവാദത്തിനും മറ്റുമായി ഇരുതലമൂരിയെ ഉപയോഗിക്കാറുണ്ട്.
Story Highlights: Attempt to sell Erycinae; young man arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here