Advertisement

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച ആനപ്പാപ്പാൻ അറസ്റ്റിൽ

August 7, 2022
2 minutes Read
case of molesting a girl; Defendant arrested

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ ആനപ്പാപ്പാനെ പത്തനംതിട്ട പൊലീസ് അറസ്റ്റുചെയ്തു. കൊട്ടാരക്കര നെല്ലിക്കുന്ന് വിഷ്ണുഭവനിൽ വിഷ്ണുവിനെയാണ് (25) പൊലീസ് പിടികൂടിയത്.

പത്തനംതിട്ട സ്വദേശിയായ 17 വയസുള്ള പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടശേഷം മൂന്നു മാസമായി ഇയാൾ പീ‍ഡിപ്പിച്ചവരുകയായിരുന്നു. പലതവണ പെൺകുട്ടിയുടെ വീടിന് സമീപത്ത് വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് അറസ്റ്റ്.

Read Also: സമൂഹ മാധ്യമത്തിലൂടെ പരിചയം; യുവതിയെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ആനപ്പാപ്പാനായ ഇയാൾ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ആനപ്പാപ്പാനെ കൊട്ടാരക്കരയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

Story Highlights: case of molesting a girl; Defendant arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top