Advertisement

ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ രണ്ടാം ജനറേറ്ററിന്റെ കോയിൽ കത്തി നശിച്ചു

August 7, 2022
2 minutes Read

പത്തനംതിട്ട ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ രണ്ടാം ജനറേറ്ററിന്റെ കോയിൽ കത്തി നശിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ഇതോടെ പദ്ധതിയിൽ നിന്നുള്ള വൈദ്യുതോ ഉത്പാദനം 340 മെഗാവാട്ടിൽ നിന്ന് 225 മെഗാവാട്ടായി കുറഞ്ഞു. തകരാർ പരിഹരിക്കാൻ മാസങ്ങൾ നീളുമെന്നാണ് സൂചന.(generator in sabarigiri project got damaged)

Read Also: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു

നിലവിൽ പദ്ധതിയിലെ രണ്ടു ജനറേറ്ററുകളാണ് തകരാറിൽ ആയിരിക്കുന്നത്. ജനറേറ്ററുകൾ തകരാറിലായത് കെഎസ്ഇബിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രതിദിനം ഉണ്ടാക്കുക. നിലവിലെ സാഹചര്യത്തിൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാതെ ഇരിക്കുന്നതോടെ ഡാം തുറക്കേണ്ട സാഹചര്യവും ഉണ്ടായേക്കും. ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ ആകെ ആറ് ജനറേറ്ററുകളാണ് ഉള്ളത്. മാസങ്ങൾക്ക് മുന്പ് നാലാം നമ്പർ ജനറേറ്റർ തകരാറിലായിരുന്നു. ഇത് മൂലം അൻപത്തിയഞ്ച് മെഗാ വാട്ട് വൈദ്യുതി ഉത്പാദനം നിലവിൽ കുറവാണ്.

Story Highlights: generator in sabarigiri project got damaged

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top