Advertisement

Ksrtc: ഡീസല്‍ പ്രതിസന്ധി; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്നും ഭാഗികമായി മുടങ്ങും

August 7, 2022
2 minutes Read
KSRTC services will partially suspended due to diesel crisis

ഡീസല്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി നിലയ്ക്കും. ഡീസല്‍ പ്രതിസന്ധി കണക്കിലെടുത്ത് ഭൂരിഭാഗം ഓര്‍ഡിനറി ബസുകളും ഭാഗികമായി ദീര്‍ഘദൂര ബസ്സുകളും സര്‍വീസ് നടത്തില്ല. കിലോമീറ്ററിന് 35 രൂപയില്‍ കുറവ് വരുമാനമുള്ള ബസ്സുകളാണ് വെട്ടിക്കുറയ്ക്കുന്നത്.

ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇത് വരെയും കഴിഞ്ഞിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചെങ്കിലും കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ ബുധനാഴ്ച മാത്രമേ എത്തുകയുള്ളൂ. തുക ലഭിച്ചാല്‍ ഇന്ധന കമ്പനികള്‍ക്ക് കുടിശിക തീര്‍ത്തു അടിയന്തിരമായി പ്രതിസന്ധി പരിഹരിക്കാമെന്നാണ് കരുതുന്നത്.

13 കോടി രൂപയാണ് കുടിശിക. ദിവസ വരുമാനത്തില്‍ നിന്നു പണമെടുത്തു ശമ്പളം നല്‍കിയതാണ് പ്രതിസന്ധിക്കു കാരണം. ഇന്നലെ 40 ശതമാനം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. തിരക്ക് അനുസരിച്ച് സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ സര്‍വീസുകള്‍ നടത്താന്‍ നിര്‍ദേശമുണ്ട്.

Read Also: മദ്യപിച്ച് ബഹളംവെച്ചത് ചോദ്യംചെയ്ത ഓട്ടോഡ്രൈവറെ കോടാലി കൊണ്ട് വെട്ടി; അയൽവാസി അറസ്റ്റിൽ

ദിവസ വരുമാനത്തില്‍ നിന്ന് ഡീസല്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബുധനാഴ്ച വരെ എങ്ങനെ സാധ്യമാകുമെന്നാണ് ആശങ്ക. സര്‍വീസ് പ്രതിസന്ധി ആസൂത്രിതമെന്നാണ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍.

Story Highlights: KSRTC services will partially suspended due to diesel crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top