ആംബുലൻസിന് സൈഡ് നൽകിയില്ല: തിരുവനന്തപുരത്ത് യുവാവിന് ക്രൂര മർദനം

ആംബുലൻസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് മർദനം. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ക്യാഷ്വാലിറ്റിയ്ക്ക് മുന്നിൽവച്ചാണ് യുവാവിന് മർദനമേറ്റത്. മലയിൻകീഴ് സ്വദേശിയായ റഹീസ് ഖാനാണ് ആംബുലൻസ് ഡ്രൈവറുടെ മർദ്ദനമേൽക്കേണ്ടി വന്നത്. അതേസമയം സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആണ് സംഭവം. മലയിൻകീഴ് നിന്ന് കഴക്കൂട്ടത്തെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു റഹീസ് ഖാനും കുടുംബവും. കഴക്കൂട്ടത്തിന് സമീപം വച്ച് ആംബുലൻസ് ഡ്രൈവർ റഹീസ് ഖാന്റെ പിക്ക് അപ് വാഹനത്തെ ഇടിച്ചു. ഇടിയുടെ ആഘാദത്തിൽ വണ്ടി മറിഞ്ഞു. വണ്ടിയിൽ റഹീസും ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉണ്ടായിരുന്നത്. വണ്ടി മറിഞ്ഞതോടെ കുട്ടികളിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.
ഉടൻ ആംബുലൻസ് ഡ്രൈവർ തന്നെ കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു. ഇതിന് പിന്നാലെയാണ് റഹീസിനെയും സഹോദരനെയും എസ്.എ.ടി ആശുപത്രിയുടെ ക്യാഷ്വാലിറ്റിക്ക് മുന്നിൽ വച്ച് മർദ്ദിച്ചത്. ക്യാഷ്വാലിറ്റി മുന്നിൽ വച്ച് റഹീസിന്റെ ഭാര്യയെയും ആംബുലൻസ് ഡ്രൈവർ ചീത്ത വിളിച്ചു. എന്നാൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളജ് പൊലീസ് പറയുന്നു. പരുക്കേറ്റ റഹീസും കുടുംബവും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights: man brutally beaten in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here