ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ

ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഇരുന്നൂറ്റി അമ്പതോളം പേരിൽ നിന്നും മുപ്പതിനായിരം രൂപ വീതം നഷ്ടപ്പെട്ടു. സംഭവത്തിൽ പുതുവൈപ്പ് സ്വദേശി മജീഷ് പൊലീസ് പിടിയിൽ. പണം തിരികെ ലഭിക്കാൻ അധികൃതർ ഇടപെടണമെന്ന് തട്ടിപ്പിനിരയായവർ ആവശ്യപ്പെടുന്നു.
2022 ഫെബ്രുവരിയിലാണ് തട്ടിപ്പുകളുടെ തുടക്കം. ഒമാനിൽ കൺസ്ട്രഷൻ ജോലിക്കായി ആളുകളെ ആവശ്യമുണ്ടന്ന ഓഡിയോ സന്ദേശം പുതുവൈപ്പ് സ്വദേശി മജീഷാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. താല്പര്യമുള്ളവരെ ഉൾപ്പെടുത്തി ഒമാൻ ബോയിസ് എന്ന പേരിൽ വാട്സപ്പ് ഗ്രൂപ്പുകളും രൂപികരിച്ചു. വാഗ്ദാനങ്ങളിൽ കുടുങ്ങിയവർ ആദ്യം പന്ത്രണ്ടായിരം രൂപയും പിന്നിട് പതിനയ്യായിരം രൂപയും നൽകിയതായി പറയുന്നു. പുതുവൈപ്പ് സ്വദേശിയായ മജീഷിനെ ബിനാമിയാക്കി ഷംസുദ്ദീനാണ് തട്ടിപ്പ് നടത്തിയത് എന്നാണ് ഇരകൾ പറയുന്നത്.
പണം നൽകി മാസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലായത്. ഇരകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മജീഷിനെ ഞാറയ്ക്കൽ പൊലീസ് അറസ്റ്റ ചെയ്തു. ഒമാനിലുള്ള ഷംസുദിനാണ് സുത്രധാരൻ എന്നാണ് അരസ്റ്റിലായ പ്രതിയുടെ മൊഴി. നീതിക്കായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇരകൾ.
Story Highlights: oman job fraud arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here