Advertisement

പ്രശ്നപരിഹാരത്തിന് വി മുരളീധരൻ തയ്യാറെങ്കിൽ എല്ലാ സഹായവും ചെയ്യും; വി.ഡി.സതീശൻ രാഷ്ട്രീയ നേട്ടമാക്കാന്‍ ശ്രമിക്കുന്നെന്ന് പി എ മുഹമ്മദ് റിയാസ്

August 7, 2022
Google News 2 minutes Read

ദേശീയ പാതകളുടെ അറ്റകുറ്റ പണിയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി നേരത്തെ തന്നെ ചർച്ച നടത്തിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉത്തരവാദിത്തപ്പെട്ടവർക്ക് കത്ത് നൽകിയിരുന്നു. പ്രശ്നപരിഹാരത്തിന് കേന്ദ്രമന്ത്രി വി മുരളീധരൻ തയ്യാറെങ്കിൽ എല്ലാ സഹായവും ചെയ്‌തുകൊടുക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.(pa muhammed riyas against vd satheesan)

റോഡ് അറ്റകുറ്റപ്പണിയിൽ ന്യായങ്ങള്‍ പറയുന്നതല്ല സര്‍ക്കാര്‍ സമീപനമെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു. കാലാവസ്ഥയെ പഴിചാരി ഒഴിഞ്ഞുമാറില്ല. നെടുമ്പാശേരിയില്‍ കുഴിയില്‍ വീണ് യാത്രക്കാരന്‍ മരിച്ചത് ദൗര്‍ഭാഗ്യകരമാണ്. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മരണത്തെപ്പോലും രാഷ്ട്രീയ നേട്ടമാക്കാന്‍ ശ്രമിക്കുന്നു. വാസ്തവമില്ലാത്ത പ്രസ്താവനകൾക്ക് മറുപടി നൽകാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി

കേരളം ഉണ്ടായ അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നും പറഞ്ഞ് കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഡിഎൽപി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളിൽ നില മെച്ചപ്പെട്ടു. ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്വവും കേന്ദ്രത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: pa muhammed riyas against vd satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here