Advertisement

‘മഴയത്ത് എം സി റോഡിൽ കുഴിയടയ്ക്കൽ’; പ്രഹസനവുമായി പൊതുമരാമത്ത് വകുപ്പ്

August 7, 2022
Google News 2 minutes Read

മഴയത്ത് റോഡിലെ കുഴിയടച്ച് പൊതുമരാമത്ത് വകുപ്പ്. മഴയത്ത് റോഡിലെ കുഴിയടച്ചെങ്കിലും കോൺക്രീറ്റ് ഒലിച്ചുപോയി വീണ്ടും കുഴിയായി. കാലടി പെരുമ്പാവൂർ എം സി റോഡിലാണ് പൊതുമരാമത്ത് വകുപ്പിന്റെ കുഴിയടയ്ക്കൽ പ്രഹസനം. കഴിഞ്ഞ ദിവസം നെടുമ്പാശേരി അത്താണിയിൽ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചിരുന്നു.(potholes in ernakulam mc road)

രാവിലെ ശക്തമായ മഴ പെയ്‌തിരുന്നു ആ സമയത്താണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രഹസന കുഴിയടയ്ക്കൽ. വലിയ കുഴികൾ അടയ്ക്കുകയും സമീപമുണ്ടായിരുന്ന ചെറിയ കുഴികൾ അടയ്ക്കാതെ പോകുകയുമായിരുന്നു. നാട്ടുകാരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉണ്ടായിട്ടും ഒരു തരത്തിലുള്ള ഇടപെടലുമില്ല. ബന്ധപ്പെട്ട അധികാരികൾ വേണ്ട രീതിയിലുള്ള നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.

Read Also: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു

മഴക്കാലത്തിന് മുൻപ് റോഡുകളിലെ പൊതുമരാമത്ത് പണികൾ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കുഴിയടയ്ക്കാൻ തയ്യാറായില്ലെങ്കിൽ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രത്തെ വിമർശിക്കുന്ന മന്ത്രിയുടെ പരാമർശം പരിഹാസ്യമെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights: potholes in ernakulam mc road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here