Advertisement

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവം; പൊലീസ് കൊടുംകുറ്റവാളിയാക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

August 7, 2022
Google News 2 minutes Read
youth congress worker sony george against kerala police

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചതിന് പൊലീസ് കൊടുംകുറ്റവാളിയായി ചിത്രീകരിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സോണി ജോര്‍ജ്. പൊലീസ് മാനസികമായി പീഡിപ്പിച്ചുവെന്നും കുറ്റവാളിയെപ്പോലെ വിലങ്ങണിയിച്ച് നഗരത്തിലൂടെ തെളിവെടുപ്പിന് കൊണ്ടുപോയെന്നും സോണി ജോര്‍ജ് പറഞ്ഞു.

കരിങ്കൊടി പ്രതിഷേധത്തിനിടെ താന്‍ പൊലീസിനെ ആക്രമിച്ചിട്ടില്ല. എന്നാല്‍ പൊലീസിനെ ആക്രമിച്ചു എന്നുകാട്ടി തനിക്കെതിരെ കേസെടുത്തെന്നും ജോര്‍ജ് പറഞ്ഞു. ‘കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടത്തിയത്. മുഖ്യമന്ത്രി ഇരുന്ന വശത്തെ ഗ്ലാസില്‍ പിടിച്ചിട്ടില്ല. തൊടുക പോലും ചെയ്തിട്ടില്ല. സോഷ്യല്‍മിഡിയയിലും അപമാനിച്ചു. എറണാകുളം നഗരത്തിലൂടെ വിലങ്ങണിയിച്ച് കൊടുംകുറ്റവാളിയെ പോലെയാണ് കൊണ്ടുപോയത്’. സോണി ജോര്‍ജ് പറഞ്ഞു.

Read Also: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; നാല് പേർ അറസ്റ്റിൽ; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധം

കാക്കനാട് എറണാകുളം ഗവണ്‍മെന്റ് പ്രസ് സിടിപി ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ സോണി ജോര്‍ജ് കരിങ്കൊടി കാണിച്ചത്. വാഹനത്തിന്റെ ചില്ലിടിച്ച് തകര്‍ക്കാനും ശ്രമം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

Story Highlights: youth congress worker sony george against kerala police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here