അയ്യോ ഇനി ലീവ് തരല്ലേ; കളക്ടര്‍ക്ക് മെയില്‍ അയച്ച് ആറാം ക്ലാസുകാരി സഫൂറ

സ്‌കൂളിന് ലീവ് നല്‍കരുതെന്നാവിശ്യപ്പെട്ട് വയനാട് ജില്ലാ കളക്ടര്‍ എസ്.ഗീത ഐഎഎസിന് ഇ മെയിലില്‍ സന്ദേശമയച്ച് വിദ്യാര്‍ത്ഥിനി. ആറാം ക്ലാസുകാരിയായ സഫൂറ നൗഷാദാണ് നാലു ദിവസം തുടര്‍ച്ചയായി വീട്ടിലിരിക്കാന്‍ ബുദ്ധിമുട്ടാണെന്നും, ബുധനാഴ്ച അവധി നല്‍കരുതെന്നും ആവശ്യപ്പെട്ട് കളക്ടര്‍ക്ക് സന്ദേശമയച്ചത്. കളക്ടര്‍ തന്നെ ഫേസ്ബുക്കിലൂടെ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു ( student sent mail wayanad collector ).
എത്ര തെളിമയാണ് ഈ സന്ദേശത്തിന്. മിടുക്കരാണ് നമ്മുടെ മക്കളെന്ന് സഫൂറയുടെ സന്ദേശം പങ്കുവച്ചുകൊണ്ട് കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അവരുടെ ലോകം വിശാലമാണ്. നക്ഷത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നോക്കാന്‍ കഴിയുന്ന മിടുക്കര്‍. ഇവരില്‍ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണ്. അഭിമാനിക്കാം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാരിനും സമൂഹത്തിനും വളര്‍ന്ന് വരുന്ന ഈ തലമുറയെ ഓര്‍ത്ത്- കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അയ്യോ ! ഇനി ലീവ് തരല്ലേ !!
ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്റെ ഇമെയില്‍ ഇന്ന് രാവിലെയാണ് കിട്ടിയത്. നാലു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും, ബുധനാഴ്ച ക്ലാസ് വേണമെന്നും ആണ് മിടുക്കിയുടെ ആവശ്യം.
എത്ര തെളിമയാണ് ഈ സന്ദേശത്തിന് !!
മിടുക്കരാണ് നമ്മുടെ മക്കള്‍.
അവരുടെ ലോകം വിശാലമാണ്. നക്ഷത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നോക്കാന്‍ കഴിയുന്ന മിടുക്കര്‍.
ഇവരില്‍ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണ്.
അഭിമാനിക്കാം വിദ്യാര്‍ഥികള്‍ക്കൊപ്പം, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാരിനും സമൂഹത്തിനും വളര്‍ന്ന് വരുന്ന ഈ തലമുറയെ ഓര്‍ത്ത്
Story Highlights: 6th class girl sent mail to wayanad collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here