Advertisement

വിടവാങ്ങിയത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച വ്യക്തി

August 8, 2022
2 minutes Read
berline kunjananthan nair profile

1943 മെയ് 25ന് മുംബൈയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത വ്യക്തി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച വ്യക്തി..ബർലിൻ കുഞ്ഞനന്തൻ നായരുടെ വിയോഗത്തെ ഒരു യുഗാന്ത്യം എന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. 1943 മെയ് 25ന് മുംബൈയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ഇന്ന് ജീവിച്ചിരുന്ന ഒരേയൊരു പ്രതിനിധിയായിരുന്നു അദ്ദേഹം. ( berline kunjananthan nair profile )

യഥാർത്ഥ പേര് പി.കെ കുഞ്ഞനന്തൻ നായരെന്നായിരുന്നു. പിന്നീട് ബെർലിനിൽ പോയി എഴുതിയിരുന്നതുകൊണ്ടാണ് ബെർലിൻ എന്ന പേര് വന്നത്. പി.കൃഷ്ണപിള്ളയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു എന്ന് പറയാം.

1935 ൽ കല്യാശേരിയിൽ രൂപം കൊണ്ട ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റായി ബെർലിൻ കുഞ്ഞനന്തൻ നായർ. 1939 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1940 ലെ മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിട്ടുണ്ട്. 1943 ലെ കമ്യൂണിസ്റ്റ് പാർടി സംസ്ഥാന സമ്മേളന പ്രതിനിധിയായി. മുംബൈയിൽ നടന്ന ഒന്നാം പാർടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധികൂടിയായിരുന്നു അദ്ദേഹം. 1945- 46 കാലഘട്ടത്തിൽ ബോംബയിൽ രഹസ്യ പാർട്ടി പ്രവർത്തനം നടത്തയിട്ടുണ്ട്. 1948 ൽ കൊൽക്കത്തയിലും 1953 മുതൽ 58 വരെ ഡൽഹി പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫിസിലും പ്രവർത്തിച്ചു.

Read Also: ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഐ എമ്മിനൊപ്പം നിന്നു. വിഭാഗീയത കാലത്ത് വി.എസ് പക്ഷത്തിനൊപ്പമാണ് നിന്നത്. 57 ൽ ഇഎംഎസ് പാർട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോൾ പ്രൈവറ്റ് സെക്രട്ടറി ആയി. 1958 ൽ റഷ്യയിൽ പോയി പാർട്ടി സ്‌കൂളിൽ നിന്ന് മാർക്സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദമെടുത്തിട്ടുണ്ട് അദ്ദേഹം. 1959 ൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കോൺഗ്രസിൽ പങ്കെടുത്തു.

സിഐഎയുടെ രഹസ്യ പദ്ധതികൾ വെളിപ്പെടുത്തുന്ന പിശാചും അവന്റെ ചാട്ടുളിയും പുസ്തകം എഴുതിയിട്ടുണ്ട് ബർലിൻ കുഞ്ഞനന്തൻ നായർ. പൊളിച്ചെഴുത്ത് എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു. 79ാം വയസിൽ സിപിഐഎമിൽ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് പാർട്ടിയിലേക്ക് തിരികെയെത്തിയത്.

Story Highlights: berline kunjananthan nair profile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top