Advertisement

ഫോട്ടോ അപ്‌ലോഡിങ്ങിൽ മാറ്റങ്ങൾ; പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം

August 8, 2022
2 minutes Read

പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ തയ്യാറെടുത്ത് ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാം അൾട്രാ-ടോൾ 9:16 ഫോട്ടോകൾ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഇൻസ്റ്റാഗ്രാം പരീക്ഷിക്കുമെന്നാണ് ഇൻസ്റ്റാഗ്രാം അറിയിച്ചത്. പ്രതിവാര ആസ്ക് മി എനിതിംഗ് പരിപാടിയില്‍ ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസേരി പുതിയ പരീക്ഷണത്തെ കുറിച്ച് പറഞ്ഞത്. നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയും.

വീഡിയോകൾക്കൊപ്പം ഇൻസ്റ്റാഗ്രാം ഫീഡിന്റെ പുതിയ സൈസ് സ്‌ക്രീൻ പതിപ്പ് ഉൾപ്പെടുന്ന ആപ്ലിക്കേഷനിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും ആദം മൊസേരി പറഞ്ഞു. വീഡിയോകൾക്ക് മാത്രമല്ല, ഫോട്ടോകൾക്ക് ഈ സ്‌ക്രീൻ അനുഭവം കൂടുതൽ രസകരവും ആകർഷകവുമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പുതിയ ഫീഡ് പോസ്റ്റുകളുടെ അടിയിലേക്ക് ഓവർലേ ഗ്രേഡിയന്റുകൾ ചേർക്കുന്നുണ്ട്. ഇതോടെ ടെക്സ്റ്റ് വായിക്കാൻ എളുപ്പമാകും.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ടിക്ടോക്കിലേത് പോലെ മാറ്റങ്ങളായിരുന്നു ഇൻസ്റ്റാഗ്രാം നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഫുൾ നടത്താനിരുന്ന ആപ്പാണ് ഇൻസ്റ്റഗ്രാം. പ്രതിഷേധങ്ങളെ തുടർന്നാണ് മെറ്റ ഈ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരിക്കുന്നു. ഈ ആശയങ്ങളിൽ നിന്ന് പിന്മാറുന്നുണ്ടെങ്കിലും പുതിയ ആശയങ്ങളും ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം ടീം അറിയിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ നിന്ന് പല പ്രമുഖ വ്യക്തികളും ടിക് ടോക്കിനെ പോലെ ഇൻസ്റ്റഗ്രാം അനുകരിക്കുന്നത് അവസാനിപ്പിക്കണമെന്നും പഴയ ഇൻസ്റ്റാഗ്രാമിനെ തിരികെ തരൂ എന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇൻസ്റ്റഗ്രാമിന്റെ ഈ പ്രധാന പിൻമാറ്റം നടന്നതെന്ന് റിപ്പോർട്ടുകള് സൂചിപ്പിക്കുന്നു. മെറ്റാ അതിന്‍റെ ആദ്യത്തെ ത്രൈമാസ വരുമാന ഇടിവ് റിപ്പോർട്ട് ചെയ്തതും അടുത്ത ഇടയ്ക്കാണ്.

Story Highlights: Instagram to soon test ultra-tall photos in line with full screen reels

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top