Advertisement

ലോകത്തെ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ആയി ഇൻസ്റ്റാ​ഗ്രാം; പിന്തള്ളിയത് ടിക് ടോക്കിനെ

March 10, 2024
2 minutes Read

ലോകത്തെ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ആയി ഇൻസ്റ്റാ​ഗ്രാം. ചൈനയുടെ ടിക് ടോക്കിനെ മറികടന്നാണ് ഇൻസ്റ്റാ​ഗ്രാം ഈ നേട്ടം കൈവരിച്ചത്. 2023 ൽ 76.7 കോടി തവണയാണ് ഇൻസ്റ്റാഗ്രാം ആഗോള തലത്തിൽ ഡൗൺലോഡ് ചെയ്യപ്പട്ടത്. മുൻവർഷത്തെക്കാൾ 20 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ടിക് ടോക്ക് ആകട്ടെ 73.3 കോടി തവണ ഡൗൺലോഡ് ചെയ്യപ്പെട്ടു.

2018 മുതൽ 2022 വരെയുള്ള കാലയളവിൽ ഏറ്റവും ജനപ്രീതി ടിക് ടോക്കിനായിരുന്നു. 2010ലാണ് ഇൻസ്റ്റാ​ഗ്രാം അവതരിപ്പിച്ചത്. ടിക് ടോക്കിന്റെ വരവോടെ ഇൻസ്റ്റാ​ഗ്രാമിന്റെ ജനപ്രീതി ഇടിഞ്ഞിരുന്നു. എന്നാൽ ടിക് ടോക്കിന്റെ വെല്ലുവിളി മറികടക്കുന്നതിനായി റീൽസ് എന്ന ഷോർട്ട് വീഡിയോ അവതരിപ്പിച്ചു. ഈ സേവനമാണ് യുഎസിൽ ഇൻസ്റ്റാഗ്രാമിനെ വീണ്ടും സ്വീകാര്യത നേടിയെടുക്കാൻ സഹായിച്ചിരിക്കുന്നത്.

സെൻസർ ടവർ റിപ്പോർട്ട് അനുസരിച്ച് 150 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ഇൻസ്റ്റാഗ്രാമിന്. ടിക് ടോക്കിന് 110 കോടിയ്ക്ക് മുകളിലാണ്. ടിക് ടോക്ക് നിരോധിക്കപ്പെട്ട ഇന്ത്യയിലും സ്ഥാനം പിടിക്കാൻ കഴിഞ്ഞു. ടിക് ടോക്കിന്റെ ജനപ്രീതി വലിയൊരു വെല്ലുവിളിയാണെന്ന് മെറ്റ മേധാവി മാർക്ക് സക്കർബർഗ് തുറന്നു സമ്മതിച്ചിരുന്നു.

Story Highlights: Instagram overtakes TikTok as world’s most downloaded app

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top