Advertisement

യഥാർത്ഥ ശിവസേനാ തർക്കം; സുപ്രിംകോടതിയുടെ നിർണായക തീരുമാനം ഇന്ന്

August 8, 2022
1 minute Read

മഹാരാഷ്ട്ര നിയമ സഭയിലെ അയോഗ്യതാ തർക്കത്തിൽ സുപ്രിംകോടതിയുടെ നിർണായക തീരുമാനം ഇന്ന്. യഥാർത്ഥ ശിവസേന തങ്ങളാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും മുൻമുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഒരേ പോലെ അവകാശ വാദം ഉന്നയിക്കുകയാണ്‌. തർക്ക പരിഹാരത്തിന് ഭരണ ഘടനാ ബഞ്ചിനെ നിയോഗിക്കുന്ന കാര്യമാണ് ഇന്ന് തീരുമാനിക്കുന്നത്.

അയോഗ്യതയിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കർ ആണെന്ന നിലപാടിലാണ് ഷിൻഡെ പക്ഷം. ഡെപ്യൂട്ടി സ്പീക്കറുടെ നിലപാട് ചോദ്യം ചെയ്ത് ആദ്യം സമീപിച്ചതാണ് ഷിൻഡെ വിഭാഗത്തിന് ഇപ്പോൾ ഊരാക്കുടുക്കയിരിക്കുന്നത്. പാർട്ടി ചിഹ്നം അനുവദിച്ചത് ശിവസേന മേധാവിയെന്ന നിലയിൽ ഉദ്ധവ് താക്കറെ ആയതിനാൽ വിപ് ആരെന്നു തീരുമാനിയ്ക്കാനുള്ള അധികാരം ഉദ്ധവ് പക്ഷവും വാദിക്കുന്നു.

Story Highlights: uddhav thackeray shiv sena eknath shinde supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top